ലഖ്നൗ: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ബംഗ്ലാദേശ് മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലുള്ളവര്‍ തന്നെ തല്ലിച്ചതച്ചെന്ന കള്ളക്കഥ മെനഞ്ഞ ബംഗ്ലാദേശ് യുവാവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചയച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ബംഗ്ലാദേശിയായ ക്രിക്കറ്റ് ഭ്രാന്തനായ ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന റാബി ഉള്‍ ഇസ്ലാമിന്റെ ലക്ഷ്യം. യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശുകാരും ഹിന്ദു ഭ്രാന്തരാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
റാബി ഉള്‍ ഇസ്ലാം എന്ന ചെറുപ്പക്കാരന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തിയത് മെഡിക്കല്‍ വിസയിലാണ്. ബംഗാളിലെ ഹൗറയില്‍ ചികിത്സിക്കാന്‍ എന്ന കാരണം പറഞ്ഞാണ് റാബി ഉള്‍ ഇസ്ലാം ഇന്ത്യയില്‍ എത്തിയത്. പക്ഷെ അദ്ദേഹം ചെന്നൈയിലും കാണ്‍പൂരിലും ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കളികാണുന്നതിനിടയില്‍ ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രേദശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്നാണ് ടൈഗര്‍ റോബി എന്ന റാബി ഉള്‍ ഇസ്ലാം കള്ളക്കഥ പറഞ്ഞത്.
യഥാര്‍ത്ഥ കഥ എന്ത്?
കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അടച്ചുപൂട്ടിയ സി-ക്ലാസ് ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന ടൈഗര്‍ റോബിയുടെ വീഡിയോ കാണാമായിരുന്നു. എന്നാല്‍ വേണ്ടത്ര ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടൈഗര്‍ റോബി ക്ഷീണം കൊണ്ട് തലചുറ്റിവീഴുകയായിരുന്നു. അഡീഷണല്‍ പൊലീസ് കമ്മീഷണറായ ഹരീഷ് ചാന്ദര്‍ പറഞ്ഞത് പൊലീസ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് തന്നെ ടൈഗര്‍ റോബി അബോധാവസ്ഥയിലായെന്നാണ്. ഉടനെ അയാളെ റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തില്‍ വെച്ച് ബംഗ്ലാദേശ് അനകൂലമുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചതിനാലാണ് ബോധം കെട്ടതെന്നായിരുന്നു ടൈഗര്‍ റോബി പ്രചരിപ്പിച്ച കള്ളക്കഥ. എന്നാല്‍ പിന്നീട് ആശുപത്രിക്കിടക്കയില്‍ ബോധം വന്നതിനെ തുടര്‍ന്ന് താന്‍ നേരത്തെ നുണ പറഞ്ഞതാണെന്ന് ടൈഗര്‍ റോബി സമ്മതിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ടൈഗര്‍ റോബിയെ തിരിച്ചയച്ചു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി പറഞ്ഞ് ടൈഗര്‍ റോബി
ബോധം തിരിച്ചുകിട്ടുകയും ആരോഗ്യാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ ആശുപത്രിയ്‌ക്കടുത്തുള്ള ചകേരി എയര്‍പോര്‍ട്ടിലേക്ക് ടൈഗര്‍ റോബിയെ കൊണ്ടുപോവുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികൃതര്‍. പൊലീസ് അകമ്പടിയോടെ ടൈഗര്‍ റോബിയെ ദല്‍ഹിയില്‍ കൊണ്ടുപോയി. അവിടെ നിന്നും നേരെ ബംഗ്ലാദേശിലേക്ക് അയയ്‌ക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ റീല്‍ പ്രചരിപ്പിക്കാന്‍ റോബിയുടെ ശ്രമം ലക്ഷ്യം യോഗിയുടെ പ്രതിച്ഛായ തകര്‍ക്കല്‍
പണ്ട് മോദി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതി പോലെ ഒന്നാണ് ടൈഗര്‍ റോബിയുടെ കഥയിലൂടെ വെളിവാകുന്നത്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുന്നതിലൂടെ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുക എന്നത് എക്കാലത്തും ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതിയാണ്. അതുപോലെ ഒരു സമൂഹമാധ്യമത്തിന് ആവശ്യമായ റീല്‍ ആണ് ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന ബംഗ്ലാദേശ് യുവാവായ റാബി ഉള്‍ ഇസ്ലാം സൃഷ്ടിച്ചത്. യോഗി ആദിത്യനാഥിനെയും ഉത്തര്‍പ്രദേശിലെ യുവാക്കളെയും ഹിന്ദു ഭ്രാന്തരായി അവതരിപ്പിക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യം. ഏതെങ്കിലും സംഘടനകളുടെ രഹസ്യ അജണ്ട നടപ്പാക്കാനാണോ ടൈഗര്‍ റോബി ഇന്ത്യയില്‍ എത്തിയത് എനനേ ഇനി അറിയാനുള്ളൂ.
വാസ്തവത്തില്‍ രോഗം മൂര്‍ച്ഛിച്ചതിനാലാണ് ടൈഗര്‍ റോബി അവശനിലയിലായത്. എന്നാല്‍ ബംഗ്ലാദേശ് അനുകൂലമുദ്രാവാക്യം വിളിച്ചതിന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്. തല്ലുകൊണ്ടിട്ടല്ല, സ്വാഭാവികമായും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ടൈഗര്‍ റോബി അവശനായതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കള്ള അജണ്ടയുമായി നിരവധിപേര്‍?
നിരവധി പേര്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ പല രഹസ്യപദ്ധതിയുമായി എത്തിച്ചേരുകയാണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില പ്രതിപക്ഷപാര്‍ട്ടി ഏജന്‍റുമാരും തീവ്രവാദസംഘടനകളും സഹായം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പോണ്‍ സ്റ്റാറായ യുവതിയെ മഹാരാഷ്‌ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു പേര്‍ സ്വീകരിച്ച് കൃത്രിമ തിരിച്ചറിയില്‍ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചുകൊടുക്കാനും ഇവിടെ ആളുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: