ന്യൂദല്‍ഹി: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യന്‍. ഒളവണ്ണ തൊണ്ടിലക്കടവ് മലയത്തൊടി സുബ്രഹ്മണ്യന്റേത് വിസ്മയകരമായ പ്രയത്‌നം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ…
”Reduce, Reuse, Recycle എന്നതിനെ കുറിച്ച് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഉദാഹരണങ്ങള്‍ നല്‍കുന്നു. ഇപ്പോഴിതാ, കേരളത്തിലെ കോഴിക്കോട്ട് നടന്ന ഒരു വിസ്മയകരമായ പ്രയത്‌നത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. അവിടെ, എഴുപത്തിനാലു വയസ്സുകാരനായ സുബ്രഹ്മണ്യന്‍ ഇരുപത്തിമൂവായിരത്തിലധികം കസേരകള്‍ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കി. ആളുകള്‍ അദ്ദേഹത്തെ ”Reduce, Reuse, Recycle” അതായത് RRR (ട്രിപ്പിള്‍ R ) ചാമ്പ്യന്‍ എന്നും വിളിക്കുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, പിഡബ്ല്യുഡി, എല്‍ഐസി ഓഫീസുകളില്‍ അദ്ദേഹത്തിന്റെ ഈ അതുല്യമായ പരിശ്രമങ്ങള്‍ കാണാം” എന്നും പ്രധാനമന്ത്രി പറഞ്ഞു.
ശുചിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്യാമ്പയിനിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തണം, ഈ ക്യാമ്പയിൻ ഒരു ദിവസമോ ഒരു വർഷമോ അല്ല, കാലങ്ങളായി തുടരുന്ന പ്രവർത്തനമാണ്. ‘ശുചിത്വം’ നമ്മുടെ സ്വഭാവമാകുന്നതുവരെ ഇത് ചെയ്യേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരോടൊപ്പം ശുചിത്വ ക്യാമ്പയിനിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ‘സ്വച്ഛ് ഭാരത് മിഷന്റെ’ വിജയത്തിൽ ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: