അഹമ്മദാബാദ് : സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള അനധികൃത മസ്ജിദുകളും ,മദ്രസകളുമടക്കമുള്ള കൈയ്യേറ്റം ഒഴിപ്പിച്ച് അധികൃതർ . നിരവധി മതപരമായ കെട്ടിടങ്ങളും ഭരണകൂടം പൊളിച്ചു. 1500-ലധികം പോലീസുകാരെ വിന്യസിച്ച് 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച നടപടി രാത്രി വൈകിയും തുടർന്നു.അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശം മുഴുവൻ പോലീസ് കൻ്റോൺമെൻ്റാക്കി മാറ്റി. മാധ്യമ പ്രവേശനവും നിരോധിച്ചു. 36 ബുൾഡോസറുകളും 5 ഹിറ്റാച്ചി മെഷീനുകളും പൊളിക്കാൻ ഉപയോഗിച്ചപ്പോൾ 50 ട്രാക്ടറുകളും 10 വലിയ ഡമ്പറുകളും മാലിന്യങ്ങൾ നീക്കം ചെയ്യാൻ എത്തിച്ചു.
ഈദ്ഗാഹും മസ്ജിദും ഉൾപ്പെടെയുള്ള നിരവധി അനധികൃത മതസ്ഥലങ്ങൾ നീക്കം ചെയ്തു. ഇതിനു പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രദേശത്ത് ഒത്തുകൂടിയെങ്കിലും പോലീസ് കർശനമായി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു
ജില്ലയിലെ പല മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഗിർ സോമനാഥ്, ജുനഗഡ്, പോർബന്തർ ജില്ലകളിലെ 1500 പോലീസുകാരെയാണ് ഓപ്പറേഷനായി വിന്യസിച്ചത്. ഇതിൽ 3 എസ്പിമാരും 6 ഡെപ്യൂട്ടി എസ്പിമാരും 50 ഇൻസ്പെക്ടർമാരും 2 എസ്ആർപി കമ്പനികളും ഉൾപ്പെടുന്നു. ജില്ലാ കളക്ടർ ദിഗ്‌വിജയ്‌സിംഗ് ജഡേജ, റേഞ്ച് ഐജി നിലേഷ് ജഞ്ചാഡിയ, എസ്പി മനോഹർസിംഗ് ജഡേജ തുടങ്ങിയവരും ഓപ്പറേഷന്റെ ഭാഗമായിരുന്നു.രു
ഒരു മാസത്തോളം സർക്കാർ സർവേ നടത്തിയാണ് അനധികൃത നിർമാണങ്ങളെല്ലാം കണ്ടെത്തിയത് .ഹാജി മംഗ്രോലിഷ പീർ ദർഗ, ഹസ്രത്ത് മൈപുരി, സീപെ സലാർ, മസ്താൻഷ ബാപ്പു തുടങ്ങിയ ദർഗകളും പൊളിച്ചു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: