വിജ്ഞാപനം www.cee.kerala.gov.in– ല്‍
ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവരും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിന് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നല്‍കണം
2024 ലെ ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്/ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ബിരുദ കോഴ്‌സുകളിലേക്കും ബിടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ളത്) കോഴ്‌സിലേക്കുമുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി.
നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നല്‍കണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും ഒക്‌ടോബര്‍ 2 രാത്രി 11.59 മണിവരെ www.cee.kerala.gov.in ല്‍ അവസരം ലഭിക്കും.
ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. അല്ലാത്തപക്ഷം ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
നിലവില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ കണ്‍ഫര്‍േമഷനുേശഷം വിടുതല്‍ നേടുന്നപക്ഷം ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകുന്നതാണ്.
ഒക്‌ടോബര്‍ 2 രാത്രി 11.59 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റ് 3 നും അന്തിമ അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 4 നും പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 6-9 വരെ ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: