ന്യൂദല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിസ ഇളവ് പ്രഖ്യാപിച്ചു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി ഭാരതത്തിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളില്‍ നിന്ന് വിസ ഫീസ് ഈടാക്കില്ല. രാജ്യത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുന്പില് എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയാറാക്കും. ടൂറിസം വകുപ്പ് വ്യോമയാനം, റെയില്‍വേ ഉള്‍െപ്പടെയുള്ള വകുപ്പുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും സഹകരിച്ച് ഈ ഡെസ്റ്റിനേഷനുകളെ ലോകത്തിന് മുന്പില് അവതരിപ്പിക്കും. ഈ ഡെസ്റ്റിനേഷനുകളെ ലോക നിലവാരത്തില്‍ നവീകരിക്കും.
നേരത്തെ ജപ്പാന്, ദക്ഷിണ കൊറിയ, യുഎഇ എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് ഭാരതം വിസ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചിരുന്നു. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: