കൊല്ലങ്കോട്: നാരായണീയ സാധനയിലൂടെ സനാതന മൂല്യങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പറഞ്ഞു. ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയമഹോത്സവത്തിലെ നാരായണീയ പുരസ്കാരസഭയില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്.
ഗ്രാമഗ്രാമാന്തരങ്ങളില്‍ നാരായണീയ പാരായണത്തിലൂടെ ഹൈന്ദവ ഏകീകരണം സാധ്യമാക്കാന്‍ കഴിയും. അങ്ങനെ ഉണ്ടാവുന്ന ശക്തിയിലൂടെ ഗുരുവായൂര്‍ പോലുള്ള മഹാക്ഷേത്രങ്ങളുടെ ദുരവസ്ഥ നീക്കാന്‍ നമുക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.
നാരായണീയ മഹോത്സവ സമിതി സംസ്ഥാന അധ്യക്ഷന്‍ മാങ്ങോട് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. പദ്മശ്രീ രാമചന്ദ്ര പുലവര്‍, ശോഭാ സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നാരായണീയ പുരസ്കാരം വ്യവസായിയും വിവിധ സ്ഥാപനങ്ങളുടെ ഉടമയുമായ ചാമപറമ്പില്‍ ഹരി മേനോന് സമ്മാനിച്ചു.
ഗായകന് ശ്രീകുമാര്‍ മാവേലിക്കരയെ ആദരിച്ചു. ശ്രേഷ്ഠാചാര്യ സുമംഗല പട്ടാമ്പി, പത്മ വി. മേനോന്, വസന്ത ഒറ്റപ്പാലം, അഖിലേഷ് ചൈതന്യ, പി. സതീഷ് മേനോന്, എം.ബി. വിജയകുമാര്‍, ഐ.ബി. ശശിധരന്, മഹാമണ്ഡലേശ്വര്‍ പ്രഭാകരാനന്ദ സരസ്വതി, പി. കണ്ണന്‍കുട്ടി, പി.ആര്. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓട്ടന്തുള്ളലും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ ദേശമംഗലം ഓംകാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീര്‍ഥപാദരുടെ പ്രഭാഷണം, തിരുവാതിരകളി, കലാപരിപാടികള്‍, നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും. ധ്വജാവരോഹണത്തോടെ മഹോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: