Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂബോള്‍ നിഷാന്‍: ലങ്ക സമ്പൂര്‍ണ പരമ്പര വിജയത്തിനരികെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 07:14 am IST
in Cricket
കരിയറിലെ ആദ്യ വിക്കറ്റ് നേടിയ ശ്രീലങ്കന്‍ പുതുമുഖ സ്പിന്നര്‍ നിഷാന്‍ പെയ്‌റിസിന്റെ ആഹ്ലാദം

കരിയറിലെ ആദ്യ വിക്കറ്റ് നേടിയ ശ്രീലങ്കന്‍ പുതുമുഖ സ്പിന്നര്‍ നിഷാന്‍ പെയ്‌റിസിന്റെ ആഹ്ലാദം

ഗാല്ലെ: കിവീസ് ബാറ്റര്‍മാര്‍ക്ക് ഒരു പഴുതുപോലും നല്‍കാതെ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം കൈയ്യടക്കി. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ വെറും 88 റണ്‍സില്‍ തീര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ 514 റണ്‍സ് ലീഡ് നേടിയ ശ്രീലങ്ക കിവീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചു. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് പൊരുതിക്കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലങ്കന്‍ സ്പിന്നര്‍മാരുടെ പിടി വീണ്ടും ബലപ്പെട്ടു നില്‍ക്കുകയാണ്. രണ്ട് ഇന്നിങ്‌സിലും ന്യൂബോള്‍ എറിഞ്ഞുകൊണ്ട് പുതുമുഖതാരം നിഷാന്‍ പെയ്‌റിസ് ലങ്കയുടെ സ്പിന്‍ പാരമ്പര്യത്തിലെ പുത്തന്‍ താരോദയമായി വരവറിയിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ നിഷാന്‍ രണ്ടാം ഇന്നിങ്‌സിലും ഇതുവരെ മൂന്ന് വിക്കറ്റ് നേടിക്കഴിഞ്ഞു.

സ്‌കോര്‍: ശ്രീലങ്ക- 602/5 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ്- 88, 199/5(41 ഓവറുകള്‍)

ആദ്യ രണ്ട് ദിനങ്ങളില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ തകര്‍ത്താടിയ ഗാല്ലെയിലെ പിച്ച് ഇന്നലെ മൂന്നാം ദിനം കിവീസ് ബാറ്റര്‍മാരോട് ഒരു കനിവും കാട്ടിയില്ല. അതിന് പാകപ്പെട്ട വിധം ലങ്കന്‍ നായകന്‍ ധനഞ്ജയ ഡി സില്‍വ ബൗളര്‍മാരെ ദൗത്യമേല്‍പ്പിക്കുക കൂടി ചെയ്തതോടെ എല്ലാം കൂടുതല്‍ കൃത്യമായി നടന്നു. രണ്ടിന് 22 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് ഇന്നലെ വെറും 66 റണ്‍സ് മാത്രമേ ചേര്‍ക്കാനായുള്ളൂ. ആറ് വിക്കറ്റ് പ്രകടനവുമായി ശ്രീലങ്കന്‍ സ്പിന്നിലെ ഇപ്പോഴത്തെ അമരക്കാരന്‍ പ്രഭാത് ജയസൂര്യ നിറഞ്ഞുനിന്നപ്പോള്‍ പുതുമഖമായെത്തിയ നിഷാന്‍ മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് വരവറിയിച്ചു. കിവീസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയ മിച്ചല്‍ സാന്റ്‌നര്‍ നേടിയ 29 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രചിന്‍ രവീന്ദ്ര(10), ഡാരില്‍ മിച്ചല്‍(13) മാത്രമാണ് രണ്ടക്കം കടന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ന്യൂസിലന്‍ഡിനെതിരെ ആദ്യ ഓവര്‍ എറിയാന്‍ ധനഞ്ജയ പന്ത് ഏല്‍പ്പിച്ചത് പുതുമുഖ സ്പിന്നര്‍ നിഷാന്‍ പെയ്‌റിസിനെയാണ്. ആദ്യ ഓവറില്‍ തന്നെ ഫലം കൊയ്തു. ടോം ലാതത്തെ നിഷാന്‍ പൂജ്യനാക്കി മടക്കി. ഓപ്പണര്‍ ഡെവോന്‍ കോണ്‍വേയ്‌ക്കൊപ്പം(61) കെയ്ന്‍ വില്യംസണ്‍(46) ഒത്തുചേര്‍ന്ന രണ്ടാം വിക്കറ്റില്‍ കിവീസ് അതിജീവനത്തിന്റെ ശക്തമായ കളിയാണ് കണ്ടത്. പക്ഷെ ടീം ടോട്ടല്‍ മൂന്നക്കം തിയകുന്നതിന് മൂന്ന് റണ്‍സകലെ കോണ്‍വെ ധനഞ്ജയ എറിഞ്ഞ പന്തില്‍ പുറത്തായി. അധികം വൈകാതെ അപകടകാരിയായ വില്ല്യംസണിനെ പുറത്താക്കി നിഷാന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ ഡാരില്‍ മിച്ചലിനെ(ഒന്ന്)പുറത്താക്കി പ്രഭാത് ജയസൂര്യ തന്റെ പതിവ് ക്വാട്ടയ്‌ക്കും തുടക്കമിട്ടു. അധികം വൈകിയില്ല രചിന്‍ രവീന്ദ്രയെ(12) ബൗള്‍ഡാക്കി നിഷാന്‍ രണ്ടാം ഇന്നിങ്‌സിലും മൂന്ന് വിക്കറ്റ് തികച്ചു. ഇതോടെ കിവീസ് അഞ്ചിന് 121 എന്ന നിലയില്‍ ഇന്നിങ്‌സ് പരാജയം ഏറെക്കുറേ ഉറപ്പിച്ചു. ടോം ബ്ലന്‍ഡലും(47*) ഗ്ലെന്‍ ഫിലിപ്‌സും(32*) ചേര്‍ന്ന് കിവീസ് ജീവന്‍ നീട്ടിയെടുക്കാനുള്ള പരിശ്രമം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ഗാല്ലെയില്‍ മഴയെത്തിയതോടെ കളി ഇന്നത്തേക്ക് പിരിഞ്ഞു.

 

Tags: Cricket MatchNewslandSrilankan CricketNishan Peiris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം

Cricket

പ്രവീണ്‍ ജയവിക്രമയ്‌ക്ക് ഐസിസി വിലക്ക്

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശ്രീലങ്കന്‍ ടീം
Cricket

ലങ്കന്‍ ജയം ഇന്നിങ്‌സിനും 154 റണ്‍സിനും, സമ്പൂര്‍ണ പരമ്പര

Cricket

വാനിന്ദു നയിക്കും; ട്വന്റി20 ലോകകപ്പിനുള്ള ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കാമിന്ദുവിന് അപൂര്‍വ നേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.