Business

സെമി കണ്ടക്ടറില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ മോദിയുടെ സ്വപ്നം ഏറ്റെടുത്ത് ടാറ്റ; 91000 കോടിയുടെ പ്ലാന്‍റുകളില്‍ ഒരെണ്ണം മലപ്പുറത്ത്

Published by

ന്യൂദല്‍ഹി: ഇന്നലത്തെ ലോകത്ത് പെട്രോളും ഡീസലും എങ്ങിനെയായിരുന്നോ അതുപോലെയാണ് നാളത്തെ ലോകത്ത് സെമികണ്ടക്ടര്‍ എന്ന് തിരിച്ചറിഞ്ഞ മോദി ഇന്ത്യയെ ഈ രംഗത്ത് ആഗോളശക്തിയായി വളര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിനായി ഇപ്പോള്‍ സെമികണ്ടക്ടര്‍ രംഗത്ത് വേണ്ട ചിപുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായ തായ് വാന്‍, അമേരിക്ക, ജപ്പാന്‍ എന്നിവരെ ഇന്ത്യയിലെ സെമികണ്ടക്ടര്‍ പദ്ധതികളിലേക്ക് ആകര്‍ഷിക്കാനുള്ള അക്ഷീണയത്നത്തിലാണ് പ്രധാനമന്ത്രി. രാഹുല്‍ ഗാന്ധി ഇന്ത്യാവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കാന്‍ അമേരിക്കയില്‍ പോയപ്പോള്‍, അമേരിക്കയെ എഐയിലും സെമികണ്ടക്ടര്‍ രംഗത്തും ആകര്‍ഷിക്കാനായിരുന്നു മോദി പോയത്.

മോദിയുടെ സെമികണ്ടക്ടര്‍ മേഖലയിലെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ട് വന്നിരിക്കുന്ന ഒരു കമ്പനി ടാറ്റയാണ്. ഇപ്പോള്‍ ടാറ്റ 91000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഒരു പ്ലാന്‍റ് കേരളത്തിലെ മലപ്പുറത്ത് സ്ഥാപിക്കാനാണ് തീരുമാനം. കേരളത്തിന് കൂടി സന്തോഷം പകരുന്നതാണ് ഈ പ്രഖ്യാപനം. പ്രധാനപ്ലാന്‍റ് ഗുജറാത്തിലെ ധോലേറയിലാണ്. അനുബന്ധ പ്ലാന്‍റുകളില്‍ ഒന്നാണ് കേരളത്തില്‍ സ്ഥാപിക്കുക.

മലപ്പുറത്തെ ഒഴൂരിലാണ് ടാറ്റയുടെ സെമികണ്ടക്ടര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതെന്ന് ടാറ്റാ ഗ്രുപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ കേരളത്തിലെ വ്യവസായമന്ത്രി രാജീവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തായ് വാന്റെ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണവിദഗ്ധരായ പവര്‍ ചിപ് സെമികണ്ടക്ടര്‍  മാനുഫാക്ടറിംഗ്  കമ്പനിയുമായി (പിഎസ്എംസി) സഹകരിച്ചാണ് ടാറ്റയുടെ സെമികണ്ടക്ടര്‍ പ്ലാന്‍റ് ഗുജറാത്തില്‍ ഉയരുക. . 20000 യുവാക്കള്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്. അഞ്ച് വ്യത്യസ്ത സാങ്കേതിക വിദ്യകളെ ആസ്പദമാക്കിയുള്ളതായിരിക്കും ധാബോലില്‍ സ്ഥാപിക്കുന്ന സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ (ഫാബ്) സംവിധാനം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക