Kerala

മണ്ണാറശാലയില്‍ ഇന്ന് ആയില്യം എഴുന്നളത്ത്

Published by

ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വലിയമ്മ സാവിത്രി അന്തര്‍ജനം പൂജകള്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആയില്യം എഴുന്നള്ളത്താണിത് . ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്‌ക്കു മുന്നില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ നാഗക്കളം ഒരുക്കും. ഇതിന് ശേഷമാകും അമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ നടത്തുക. തുടര്‍ന്ന് കാരണവര്‍ കുത്തുവിളക്കിലേക്ക് ദീപം പകരും.

ശ്രീകോവിലില്‍ നിന്ന് മണ്ണാറശാല ഇല്ലത്തേക്ക് നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് തുടങ്ങും. ചെറിയമ്മ നാഗയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാര്‍ സര്‍പ്പയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിക്കും. നിലവറയിലെ നാഗദൈവത്തിനുള്ള പൂജ കഴിഞ്ഞ് ശേഷം കുടുംബ കാരണവര്‍ തട്ടിന്മേല്‍നൂറും പാലും പൂജ കഴിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by