കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്‍പറേഷനും (ആര്‍ഇസി ലിമിറ്റഡും) കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (കിയാല്‍) സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. കിയാല്‍ എംഡി സി. ദിനേശ് കുമാര്‍, തിരുവനന്തപുരം ആര്‍ഇസി ലിമിറ്റഡ് ചീഫ് പ്രോഗ്രാം മാനേജര്‍ എം. ഉദയ്കുമാര് എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.
ധനസഹായം കിയാലിന് വളര്‍ച്ചയുടെ പുതിയ വഴികള്‍ തുറക്കുകയും കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുകയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: