കോഴിക്കോട്: കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി നല്കുന്ന നവരാത്രി സര്‍ഗപ്രതിഭാ പുരസ്കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ് ഒക്ടോ. 12ന് വൈകിട്ട് സംസ്കാരിക സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്നു സമ്മാനിക്കും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: