മുംബൈ: മോദിയെക്കുറിച്ച് ഇനി വ്യക്തിപരമായി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് മാധ്യമപ്രവര്ത്തകന് രാജ് ദീപ് സര്‍ദേശായിയോട് പൊട്ടിത്തെറിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. തുടര്‍ച്ചയായി മോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള രാജ് ദീപ് സര്‍ദേശായിയുടെ കമന്റുകള്‍ കേട്ട ഗൗരവ് ഭാട്ടിയ ഒടുവില്‍ ചര്‍ച്ചാവേദിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്’ എന്നതിനെ കളിയാക്കിയായിരുന്നു പല കുറി രാജ് ദീപ് സര്‍ദേശായി ‘വണ്‍ നേഷന്‍ വണ്‍ ലീഡര്‍’ എന്ന് പരിഹസിച്ചുകൊണ്ടേയിരുന്നത്. ഇത് അല്പം അതിരുകടന്നപ്പോഴാണ് ഗൗരവ് ഭാട്ടിയയുടെ നിയന്ത്രണം വിട്ടത്.
ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഇതോടെ രാജ് ദീപ് സര്‍ദേശായി പ്രതിരോധത്തിലായി. ഞാന്‍ എന്താണ് മോദിയെക്കുറിച്ച് പറഞ്ഞതെന്നായി രാജ് ദീപ് സര്‍ദേശായി. “ഈ രാജ്യം ഒരൊറ്റ നേതാവിന്റെ രാജ്യമായി മാറുമെന്നും ആ നേതാവ് മോദിയുമാണെന്ന് താങ്കള്‍ പറഞ്ഞില്ലെ?”- ഗൗരവ് ഭാട്ടിയ ചോദിച്ചപ്പോള്‍ അത് ചോദ്യമല്ലേ, എനിക്ക് ചോദ്യം ചോദിക്കാന്‍ അവകാശമില്ലേ എന്നായി രാജ് ദീപ് സര്‍ദേശായി. “മൂന്ന് ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് താങ്കള്‍ ഉണ്ടായിരുന്നില്ലേ, എന്നിട്ട് എന്ത് സംഭവിച്ചു?”- ഗൗരവ് ഭാട്ടിയ ചോദിച്ചപ്പോഴും കാര്യമായ മറുപടി രാജ് ദീപ് സര്‍ദേശായിയുടെ പക്കല്‍ ഇല്ലായിരുന്നു.
രംഗം തണുപ്പിക്കാന്‍ ഇന്ത്യാ ടുഡേയുടെ മറ്റൊരു ജേണലിസ്റ്റായ രാഹുല്‍ കന്‍വാര്‍ രംഗത്ത് വന്നു. എന്നാല്‍ ഗൗരവ് ഭാട്ടിയയുടെ രോഷം തണുപ്പിക്കാന്‍ ആയില്ല. “നരേന്ദ്രമോദി ഈ രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പുകള്‍ ജയിച്ചു. പക്ഷെ നിങ്ങളുടെ അവതാരകന് (രാജ് ദീപ് സര്‍ദേശായി) പറയുന്നൂ, ഈ രാജ്യത്ത് ഒരൊറ്റ നേതാവേ ഉള്ളൂവെന്ന്. ഇത് ശരിയാണോ? എന്താണ്, ഈ പ്ലാറ്റ് ഫോം മോദിയെ അപമാനിക്കാനുള്ള, വിമര്‍ശിക്കാന്‍ മാത്രമുള്ള വേദിയാണോ?”- ഗൗരവ് ഭാട്ടിയ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ രാഹുല്‍ കന്‍വാറും പ്രതിരോധത്തിലായി.
“ഇനി മേലില്‍ ഇങ്ങിനെ ചെയ്യരുത്. ഇനിയും മോദിജിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി കമന്റുകള്‍ പറഞ്ഞാല്‍ അത് അനുവദിക്കാന്‍ കഴിയില്ല.”- രാജ് ദീപ് സര്‍ദേശായിയ്ക്ക് താക്കീത് നല്‍കിക്കൊണ്ട് ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: