ഡെറാഡൂൺ ; മുസ്ലീം പെൺകുട്ടി കാമുകനായ ഹിന്ദു യുവാവിനെ കാണാൻ പോയതിൽ പ്രകോപിതരായി നഗരത്തിൽ അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം . യുപി സ്വദേശിനിയായ പെൺകുട്ടിയാണ് കാമുകനെ കാണാനായി ഡെറാഡൂണിലെത്തിയത് . വിവരമറിഞ്ഞ മതമൗലികവാദികൾ ഡെറാഡൂൺ റെയിൽ വേ സ്റ്റേഷന് പുറത്ത് തടിച്ചു കൂടുകയായിരുന്നു.
ആസാദ് സമാജ് പാർട്ടിയുടെ പ്രസിഡൻ്റായ ആസിഫ് ഖുറേഷിയാണ് കലാപത്തിന് നേതൃത്വം നൽകിയത് . ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയും നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഹിന്ദുക്കളുടെ സംഘത്തിനും നേരെ ആക്രമണമുണ്ടായി. 8 ഇരുചക്ര വാഹനങ്ങളും ഒരു പോലീസ് വാഹനവും തല്ലിത്തകർത്തു.
തുടർന്ന് എസ്എസ്‌പി അജയ് സിങ്ങിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പ്രദേശത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണണെന്നും, ഞങ്ങൾ പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അജയ് സിങ് പറഞ്ഞു .ലാപകാരികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: