ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷയെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നീക്കം നടക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനില്‍ പിളര്‍പ്പുണ്ടാക്കി ഇന്ത്യയിലേക്ക് 2036ലെ ഒളിമ്പിക്സ് കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ അട്ടിമറിക്കാനും ബോധപൂര്‍വ്വം നീക്കം നടക്കുന്നതായും ആരോപണമുണ്ട്..
പാരിസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ പുറത്തായ വിനേഷ് ഫൊഗാട്ട് ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വേദനയോടെ കിടക്കുമ്പോള്‍ പി.ടി. ഉഷ ആശ്വാസവാക്കുകളുമായി ചെന്ന് കണ്ടിരുന്നു. പി.ടി. ഉഷ ആശ്വസിപ്പിക്കുമ്പോള്‍ വികാരാധീനയാകുന്ന വിനേഷ് ഫൊഗാട്ടിന്റെ ചിത്രം അന്ന് വൈറലായിരുന്നു.
വിലകുറഞ്ഞ രാഷ്‌ട്രീയക്കളിയ്‌ക്ക് വിനേഷ് ഫൊഗാട്ട് വിമര്‍ശിച്ച ചിത്രം…ഉഷയുടെ ഹൃദയം തൊടുന്ന ആശ്വാസവാക്കും സ്പര്‍ശവും കള്ളമാണെന്ന് എങ്ങിനെ പറയാന്‍ തോന്നി?:
'Kiske liye wrestling karu?'@Phogat_Vinesh lashes out at PT Usha, accuses IOA president of dikhava & politics at Paris Olympics
WATCH 📽️ https://t.co/s6vRJPNnet#VineshPhogat #PTUsha #Wrestling #Paris2024 @WeAreTeamIndia pic.twitter.com/ZYEJw7gHsn
— TOI Sports (@toisports) September 11, 2024
തന്നോട് ചോദിക്കാതെയാണ് പി.ടി. ഉഷ ഒളിമ്പിക്സ് വേദിയിലെ ആശുപത്രിയില്‍ വന്ന് തന്നോടൊപ്പം ഫോട്ടോ എടുത്തത് എന്നാണ് കഴിഞ്ഞി ദിവസം വിനേഷ് ഫൊഗാട്ട് ആരോപിച്ചത്. പി.ടി. ഉഷ തന്നെ ഈ ആരോപണം കേട്ടി ഞെട്ടി. പി.ടി. ഉഷ തന്നെ ആശ്വസിപ്പിക്കുന്നതായുള്ള ഫോട്ടോ എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇപ്പോള്‍ വിനേഷ് ഫൊഗാട്ട് പറയുമ്പോള്‍ അതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്ന് വ്യക്തമാണ്. രാഷ്‌ട്രീയതിമിരം ബാധിച്ച് വിനേഷ് ഫൊഗാട്ട് ഇത്രയും തരം താഴുമെന്ന് പി.ടി. ഉഷയും സ്വപ്നത്തില്‍ പോലും കരുതിയില്ല. ഈ വിലകുറഞ്ഞ ആരോപണത്തിന് ഇതുവരെ പി.ടി. ഉഷ മറുപടി പറഞ്ഞില്ല.
എന്തിന് 50 കിലോഗ്രം ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം 100 ഗ്രാം കൂടിയതിനാലാണ് പാരീസിലെ ഒളിമ്പിക്സ് ഗുസ്തിയിലെ ഫൈനല്‍ റൗണ്ടില്‍ നിന്നും വിനേഷ് ഫൊഗാട്ട് പുറത്തായത്. എന്നാല്‍ ഇതിനെതിരെ പി.ടി. ഉഷയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കഴിയുന്നതും നിയമയുദ്ധം നടത്തി നോക്കി. സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ വാദിച്ചു. എന്നാല്‍ കേസില്‍ വിജയിച്ചില്ല. അതേ സമയം വിനേഷ് ഫൊഗാട്ട് ആരോപിച്ചത് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ തനിക്കെതിരായി നിലകൊണ്ടതിനാലാണ് കേസ് വിജയിക്കാതിരുന്നത് എന്നാണ്. വിനേഷ് ഫൊഗാട്ടിന്റെ ഈ വാദം കല്ലുവെച്ച നുണയാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പ്രസ്താവിച്ചിരുന്നു.
തന്നെ അയോഗ്യയാക്കിയ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ ഹരീഷ് സാല്‍വേ വെളിപ്പെടുത്തത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ വിനേഷ് ഫൊഗാട്ടിന് അനുകൂലമായ വാദം ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തള്ളിയതെന്നും ഹരീഷ് സാല്‍വേ പറയുന്നു. പി.ടി.ഉഷയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നിയമവിദഗ്ധരെയാണ് വിനേഷ് ഫൊഗാട്ടിന്റെ കേസ് വാദിക്കാന്‍ നിയോഗിച്ചത്. പക്ഷെ വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ ഈ കേസ് സംബന്ധിച്ച് ഒരു വിവരവും നല്‍കാൻ അന്ന് തയ്യാറായിരുന്നില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് വാദം ദുര്‍ബലമായതിനാലാണ് ഈ കേസ് പരാജയപ്പെട്ടതെന്നും ഹരീഷ് സാല്‍വേ പറയുന്നു. യാഥാര്‍ത്ഥ്യം ഇങ്ങിനെയായിരിക്കെയാണ് പി.ടി. ഉഷയ്‌ക്കെതിരെ അനാവശ്യ ആരോപണം ഉന്നയിച്ച് വിനേഷ് ഫൊഗാട്ട് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പുതുതിയ നിയമിക്കാന്‍ പോകുന്ന സിഇഒയെച്ചൊല്ലി കമ്മിറ്റി അംഗങ്ങള്‍ ഇരുചേരികളായി തിരിഞ്ഞ് ഏറ്റമുട്ടി. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ സിഇഒ ആയി രഘുറാം അയ്യരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. രഘുറാം അയ്യര്‍ക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സിഇഒ എന്ന നിലയില്‍ 20 ലക്ഷം മാസശമ്പളം നല്‍കുന്നതിനെ ചോദ്യം ചെയ്താണ് ഒരു വിഭാഗം ആദ്യം ശബ്ദമുയര്‍ത്തിയത്. ഇതോടെ രഘുറാം അയ്യരുടെ ശമ്പളം പുനപരിശോധിക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്താമെന്ന് പി.ടി.ഉഷ ഉറപ്പുനല്‍കിയപ്പോള്‍, അതേ വിഭാഗം പുതിയ ആവശ്യമുന്നയിച്ച് ബഹളമുണ്ടാക്കി..രഘുറാം അയ്യരെ തന്നെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സിഇഒ പദവിയില്‍ നിന്നും മാറ്റി മറ്റൊരാളെ നിയമിക്കണമെന്നതായിരുന്നു അവരുടെ പുതിയ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ച് തരാനാവില്ലെന്നും അങ്ങിനെ ചെയ്താല്‍ 2036ല്‍ ഇന്ത്യയിലേക്ക് ഒളിമ്പിക്സ് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നും പി.ടി.ഉഷ അഭിപ്രായപ്പെട്ടെങ്കിലും എതിര്‍പ്പുള്ളവര്‍ തണുക്കാന്‍ തയ്യാറായില്ല. ഇതില്‍ തട്ടി യോഗം തന്നെ പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു. ഇപ്പോള്‍ ഒരു വിഭാഗം കമ്മിറ്റി അംഗങ്ങളുടെ എതിര്‍പ്പ് ഇന്ത്യയിലേക്കുള്ള ഒളിമ്പിക്സിന്റെ വരവ് തകര്‍ക്കാനേ ഉപകരിക്കൂ എന്നാണ് പി.ടി. ഉഷയുടെ വാദം.
അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധി ജെറോം പോവി ഓണ്‍ലൈനില്‍ ഇരിയ്‌ക്കുമ്പോഴാണ് ഒരു വിഭാഗം അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ തകര്‍ക്കുന്നതായിരുന്നു എന്നും ഉഷ പറയുന്നു. ഇതിനിടെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ അനുവാദമില്ലാതെ ജോയിന്‍റ് സെക്രട്ടറി കല്യാണ്‍ ചൗബേ തായ്കൊണ്ടോ അസോസിയേഷന് അംഗീകാരം നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് പി.ടി. ഉഷ നോട്ടീസ് നല‍്കിയിരിക്കുകയാണ്. എന്തായാലും ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ മുമ്പാകെ തകര്‍ക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട് എന്ന ആരോപണം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: