India

ഭാരതം ആഗോള ലോക്കോമോട്ടീവ് നിര്‍മാണ കേന്ദ്രമാകുന്നു; അടുത്ത വര്‍ഷം കയറ്റുമതി തുടങ്ങും

Published by

പട്‌ന (ബിഹാര്‍): മര്‍ഹോറ പ്ലാന്റില്‍ നിന്നുള്ള ആദ്യത്തെ കയറ്റുമതിയിലൂടെ ഭാരതം ചരിത്രത്തിലാദ്യമായി ആഗോള ലോക്കോമോട്ടീവ് നിര്‍മാണ കേന്ദ്രമായി മാറുന്നു. ഭാരത റെയില്‍വേയുടെയും വാബ്ടെക്കിന്റെയും സംയുക്ത സംരംഭമായ വാബ്ടെക് ലോക്കോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് ആഫ്രിക്കയിലേക്ക് ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ആഗോള ഉപഭോക്താക്കള്‍ക്ക് ഇഎസ്43എസിഎംഐ ലോക്കോമോട്ടീവുകള്‍ നല്കുകയാണ് ലക്ഷ്യം. 4,500 എച്ച്പി എവല്യൂഷന്‍ സീരീസ് എന്‍ജിന്‍ ഉള്‍ക്കൊള്ളുന്ന ഒരു ലോക്കോമോട്ടീവാണ് ഇഎസ്43എസിഎംഐ. അടുത്ത വര്‍ഷം മുതല്‍ മര്‍ഹോറ പ്ലാന്റ് ഈ ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്യും.

ആത്മനിര്‍ഭര്‍ ഭാരതിന് കീഴിലുള്ള മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്നീ സംരംഭങ്ങളുടെ ഭാഗമായാണ് പദ്ധതി. ആഗോളതലത്തില്‍ സ്റ്റാന്‍ഡേര്‍ഡ്-ഗേജ് ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്യുന്നതിനും പ്രാദേശിക വിതരണക്കാരെ സശക്തരാക്കുന്നതിനും ദീര്‍ഘകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി മര്‍ഹോറ പ്ലാന്റിനെ പ്രാപ്തമാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക