ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്ന് ആസാമില്‍ അനധികൃതമായി എത്തിയ 450 കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗോള്‍പാറ ജില്ലയില്‍ 60 ഹെക്ടര്‍ വനഭൂമി കൈയേറി പാര്‍പ്പുറപ്പിച്ചിരുന്ന 2000 പേരെയാണ് ആസാം സര്‍ക്കാര്‍ കണ്ടെത്തി പുറത്താക്കിയത്.
വനമേഖലയില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ മറ്റ് നിര്‍മിതികളും നീക്കിയിട്ടുണ്ട്. ഇത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സഹായിക്കും. 2001 മുതല്‍ 2016 വരെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഈ മേഖലയില്‍ ബംഗ്ലാദേശി കടന്നുകയറ്റമുണ്ടായത്.
ലാഖിപൂര്‍ റേഞ്ചിലെ 118 ഹെക്ടര്‍ ‘ബന്ദര്മാത റിസര്‍വ് ഫോറസ്റ്റില്‍ വനപാലകരുടെയും വന്‍ പോലീസ് സംഘത്തിന്റെയും സംയുക്ത നീക്കത്തിലാണ് കൈയേറ്റമൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ എല്ലാ റിസര്‍വ് വനമേഖലകളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നടക്കുന്നത് ഗോല്പാറയിലാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മാരിസ്വാമി ചൂണ്ടിക്കാട്ടി.
പ്രദേശം വെട്ടിത്തെളിച്ചശേഷം ആനത്താവളത്തിന് അനുയോജ്യമാക്കാന്‍ വനവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി ഇരുപത്തഞ്ചോളം പേരുടെ ജീവന് ഈ മേഖലയില്‍ മാത്രം കാട്ടാനകള്‍ അപഹരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: