India

ദുര്‍ഗ്ഗാപൂജയ്‌ക്ക് ഇന്ത്യയ്‌ക്ക് ഹില്‍സ മത്സ്യം തരില്ലെന്ന മുഹമ്മദ് യൂനസിന്റെ വാശി തോറ്റു; ഇന്ത്യ തഴഞ്ഞാല‍് പണി കിട്ടും

Published by

ദുര്‍ഗ്ഗാപൂജയ്‌ക്ക് ബംഗാളികള്‍ക്ക് കഴിക്കാന്‍ ഇക്കുറി ഹില്‍സ മത്സ്യം തരില്ലെന്ന ബംഗ്ലാദേശിന്റെ വാശി പൊളിഞ്ഞു.  ഇന്ത്യയെ തള്ളിയാല്‍ വന്‍ പ്രതിസന്ധിയിലേക്ക് പോകുമെന്ന മാലിദ്വീപിന്റെ പാഠം മുന്നിലുള്ളതുകൊണ്ടാകാം അവസാന നിമിഷമാണ് ഹില്‍സ മത്സ്യം ഇന്ത്യയ്‌ക്ക് നല്‍കാമെന്ന്  ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചത്.

ഇക്കുറി 3000 ടണ്‍ ഹില്‍സ മത്സ്യം ദുര്‍ഗ്ഗാപൂജയ്‌ക്കായി ഇന്ത്യയ്‌ക്ക് നല്‍കുമെന്നാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഹില്‍സ ഇക്കുറി കിട്ടില്ലെന്ന ഭീതിയില്‍ ഈ മത്സ്യത്തിന്റെ വില കിലോയ്‌ക്ക് 2000 രൂപ വരെ ബംഗാളില്‍ ഉയര്‍ന്നിരുന്നു. കാരണം ദുര്‍ഗ്ഗാപൂജയ്‌ക്ക് ബംഗാളികള്‍ കറിവെച്ചും വറുത്തും കഴിയ്‌ക്കുന്ന മത്സ്യമാണ് ഹില്‍സ. പൂജാ നാളുകളില്‍ ഹില്‍സ മത്സ്യത്തിന്റെ കറിയില്ലാത്ത ബംഗാളിവീടുകള്‍ ചുരുങ്ങും.

എന്തായാലും പ്രതിസന്ധിയ്‌ക്ക് പരിഹാരമായി. ഇതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ അതീവ രഹസ്യമായ സമ്മര്‍ദ്ദവും നയതന്ത്രവും ഉള്ളതായി പറയുന്നു. വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ബംഗ്ലാദേശ് സാമ്പത്തികമായി തകരുകയാണ്. അവിടുത്തെ ഉപഭോക്തൃ വിലസൂചികയില്‍ 11 ശതമാനം വര്‍ധന ഉണ്ടായതോടെ അവശ്യസാധനങ്ങള്‍ക്ക് തീവിലയായി. ബാങ്കുകളില്‍ നിന്നും നിശ്ചിത തുക മാത്രമേ വ്യക്തികള്‍ക്ക് പിന്‍വലിക്കാനാവൂ എന്ന നിയന്ത്രണം വന്നിരിക്കുന്നു. ഇന്ത്യയുടെ ഒട്ടേറെ ബിസിനസുകള്‍ പതിനായിരക്കണക്കിന് ബംഗ്ലാദേശികള്‍ക്ക് ജോലി നല്‍കുന്നുണ്ട്. താല്‍ക്കാലികമായി ഈ ഫാക്ടറികള്‍ അടച്ചത് ബംഗ്ലാദേശിനെ ബാധിക്കുന്നുണ്ട്. എന്തായാലും വരും നാളുകളില്‍ ഇന്ത്യയെ ആശ്രയിക്കാതെ ബംഗ്ലാദേശിന് മുന്നോട്ട് പോവുക വിഷമകരമാണ്. അതാണ് ഹില്‍സയുടെ പിടിവാശിയില്‍ നിന്നും മുഹമ്മദ് യൂനസ് അയഞ്ഞ് വരാന്‍ കാരണം.

ഒക്ടോബര്‍ 9 മുതല്‍ 13 വരെയാണ് ബംഗാളില്‍ ദുര്‍ഗ്ഗാപൂജാ ആഘോഷം. നേരത്തെ ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന വര്‍ഷങ്ങളില്‍ സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഹില്‍സ ഇന്ത്യയിലേക്ക് അയക്കുമായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക