വയനാട്: ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ നഷ്്ടപ്പെട്ടപ്പോള്‍ വിറങ്ങലിച്ച് നിന്ന ശ്രുതിയെ ചേര്‍ത്ത് നിര്‍ത്തിയത് പ്രതിശ്രുത വരന്‍ ജിന്‍സണായിരുന്നു.എന്നാല്‍ താങ്ങായി നിന്ന ജിന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചതോടെ തകര്‍ന്ന്് പോയ ശ്രുതി മലയാളികളുടെ ആകെ വിങ്ങലായി.വിവാഹത്തിനായി കരുതിവെച്ച പണവും ആഭരണങ്ങളും ഉരുള്‍പൊട്ടലില്‍ നഷ്ടമായി.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ ശ്രുതിക്ക് ശസ്ത്രക്രിയ നടത്തി. ഇതിനിടെ മരിച്ച ജിന്‍സന്റെ മൃതദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചാണ് ശ്രുതിയെ കാണിച്ചത്. ഈ സമയത്ത് തന്നെയാണ് ശ്രുതിയുടെ അമ്മയുടെ മൃതദേഹാവാശിഷ്ടം തിരിച്ചറിഞ്ഞത്.ശ്രുതിയുടെ ആഗ്രഹ പ്രകാരം മാതാവിന്റെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് ആചാര പ്രകാരം സംസ്്കരിച്ചത് ആംബുലന്‍സിലിരുന്ന്് കാണുന്ന ശ്രുതിയുടെ ദൃശ്യങ്ങള്‍ ഈറന്‍ കണ്ണുകളോടെയാണ് മലയാളികള്‍ കണ്ടത്.
ഏതായാലും ശ്രുതിയോടൊപ്പം നാടൊരുമിച്ച് നില്‍ക്കുകയാണ്. ഇപ്പോള്‍ ശ്രുതിക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയാണ്. വയനാട് പൊന്നടയിലാണ് വീട് നിര്‍മിക്കുന്നത്.പതിനൊന്നര സെന്റ് ഭൂമിയില്‍ 1,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിക്കുന്നത്.തറക്കല്ലിട്ടത് ആംബുലന്‍സിലിരുന്നാണ് ശ്രുതി കണ്ടത്.
അപകടത്തില്‍ പരിക്കേറ്റ ശ്രുതി ആശുപത്രി വിട്ട് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്.തൃശൂര്‍, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവരാണ് വീടിന് ധനസഹായം നല്‍കുന്നത്. നിര്‍മാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരും.വീട് 120 ദിവംസം കൊണ്ട് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: