അജ്മീർ ; രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ കുട്ടികളെ നിസ്‌കരിക്കാൻ പ്രേരിപ്പിച്ച മുസ്‌ലിം അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. മറ്റൊരു മുസ്ലീം അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
ബീവാർ ഖാസ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികമാരായ അസ്മ പർവീൻ, ഷഗുഫ്ത എന്നിവർക്കെതിരെയാണ് നടപടി. “ദീർഘകാലമായി, ബീവാർ ഖാസ് സ്കൂളിലെ ഈ രണ്ട് അധ്യാപകർ നമസ്കരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തി. ഇതോടെ അധ്യാപിക അസ്മ പർവീനെ സസ്‌പെൻഡ് ചെയ്തു.“ – ബീവാറിലെ സെക്കൻഡറി എജ്യുക്കേഷൻ ഓഫീസർ അജയ് കുമാർ ഗുപ്ത പറഞ്ഞു.
ഷഗുഫ്തയ്‌ക്കെതിരെ നടപടിയെടുക്കാൻ ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്‌കൂൾ അധികൃതർ രണ്ട് അധ്യാപകർക്കും പലതവണ നിർദേശം നൽകിയിരുന്നെങ്കിലും ഇരുവരും അത് ചെവിക്കൊണ്ടില്ലെന്നും അധികൃതർ പറഞ്ഞു.ഒടുവിൽ സ്‌കൂൾ അധികൃതരും നാട്ടുകാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അജയ് കുമാർ ഗുപ്ത അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: