കൊച്ചി: നക്ഷത്രങ്ങളുടെ പ്രേമഭാജനം എന്നു വിശേഷിപ്പിക്കപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രേമലേഖന മത്സരം നടത്തുന്നു. ഒക്ടോബര്‍ 8,9,10 തീയതികളിലായി ചങ്ങമ്പുഴ പാര്‍ക്കിലാണ് ജന്മദിനാഘോഷം . ഇതിന്റെ ഭാഗമായാണ് പ്രേമലേഖന മത്സരവും പ്രേമം വിഷയമായുള്ള മ്യൂസിക് വീഡിയോ ആല്‍ബം മത്സരവും നടത്തുന്നത്.
ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. പ്രേമലേഖ മത്സരലേഖനം മത്സരം ഒക്ടോബര്‍ 2ന് 11 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഹാളിലാണ് നടത്തുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സെപ്റ്റംബര്‍ 30ന് മുമ്പ് പേര് നല്‍കണം. രമണന് അടക്കമുള്ള ഖണ്ഡകാവ്യങ്ങളും കവിതാസമാഹാരങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ 1911 ഒക്ടോബര്‍ 10-നാണ് കൃഷ്ണപിള്ള ജനിച്ചത്. 36ാം വയസില്‍, 1948 ജൂണ്‍ 17നായിരുന്നു അന്ത്യം. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ് (പാര്‍വ്വതി) മാതാവ്. തെക്കേടത്തു വീട്ടില്‍ നാരായണ മേനോന് പിതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: