കണ്ണൂർ: കഴിഞ്ഞവർഷം ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യാവൂർ വണ്ണായിക്കടവിലെ ഷീജ ആനന്ദ് തിരിച്ചെത്തി. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കര്‍റായി ജോലി ചെയ്യുകയായിരുന്നു ഷീജ. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഷീജയ്‌ക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേൽക്കുന്നത്.
കൈക്കും കാലും വയറിനും നട്ടെല്ലിനുമാണ് ഷീജയ്‌ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ഇവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. വയറിലും നട്ടെല്ലിലും ഷെല്ലുകൾ തുളച്ചുകയറിയ നിലയിലായിരുന്നു. പരിക്കുകൾ ഏ റെക്കു റെ ഭേദമായതോടെയാണ് നാട്ടിലേക്ക് വന്നത്.
പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. ആവണി ആനന്ദ്, അനാമിക ആനന്ദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആനന്ദും ഷീജയുടെ ചികിത്സയ്‌ക്കായി ഇസ്രയേലിലേക്ക് പോയിരുന്നു. ചികിത്സയും മറ്റ് കാര്യങ്ങളും ഇസ്രയേൽ സർക്കാരാണ് പൂർണമായും വഹിച്ചത്. പരിക്കുകൾ പൂർണമായും ഭേദമാകുന്നതുവരെ ചികിത്സിക്കാൻ അവർ തയാ റായിരുന്നുവെന്നും ആയൂർവേദ ചികിത്സ ചെയ്യാമെന്ന ഉദേശ്യത്തിലാണ് തിരികെ വന്നതെന്നും ആനന്ദ് പറഞ്ഞു.
പതിവായി ഷെല്ലാക്രമണം നടക്കുന്ന സമയമായിരുന്നു. ഷെൽ ഏതുവശത്തേക്കാണോ വരുന്നത് അവിടെ സൈറൺ ശബ്ദം കേൾക്കാം. സൈറൺ മുഴങ്ങി ഒരു മിനുട്ടിനുള്ളിൽ അവിടെ ഷെല്ലുകൾ പതിക്കും. ഇതിനുള്ളിൽ വീട്ടിലെ സുരക്ഷാമുറിയിലേക്ക് മാറണമെന്നാണ് നിയമം. അപകടം നടന്ന ദിവസവും രാവിലെ ഏഴുമുതൽ 12 വരെ തുടർച്ചയായി ഷെല്ലാക്രമണമുണ്ടായിരുന്നു. എന്നാൽ അന്ന് ഒരു തവണ സൈറൺ മുഴങ്ങിയില്ല. ആ സമയത്ത് നാട്ടിൽനിന്ന് ഭർത്താവ് ഫോൺ വിളിച്ചപ്പോൾ എടുക്കാൻ ഹാളിലേക്ക് വന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ഷീജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: