Football

ദേശീയ താരം ജ്യോതി ചൗഹാന്‍ ഗോകുലം കേരളയില്‍

Published by

കോഴിക്കോട്: ഭാരതിന്റെ ദേശീയ വിമന്‍സ് ടീം താരം ജ്യോതി ചൗഹാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി. ക്രോയേഷ്യന്‍ ക്ലബ്ബായ ജി എന്‍ കെ ഡൈനാമോയില്‍ നിന്നാണ് താരത്തെ ഗോകുലം സ്വന്തമാക്കിയത്.

2023-24 വര്‍ഷത്തെ ക്രോയേഷ്യന്‍ ഫുട്‌ബോള്‍ കപ്പ് ഫോര്‍ വിമന്‍സ് ജേതാക്കളായപ്പോള്‍ ടീമിന് വേണ്ടി സെമിയിലും ക്വാര്‍ട്ടര്‍ ഫൈനലിലും താരം ഗോള്‍ നേടിയിരുന്നു. ഇന്ത്യന്‍ വിമെന്‍സ് ലീഗ് 2021 -22 ചാമ്പ്യന്മാരാവുമ്പോള്‍ ഗോകുലം ടീമിനൊപ്പം ജ്യോതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് ക്രോയേഷ്യന്‍ ക്ലബ്ബിലെത്തുന്നത്. 2022ല്‍ ഗോകുലം കേരള എഫ് സി കേരള വിമന്‍സ് ലീഗ് ചാമ്പ്യന്‍സ് ആവുമ്പോള്‍ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതും ജ്യോതിയായിരുന്നു. ഐ ഡബ്ലിയു എല്‍ നാലാം കിരീടം ഉന്നമിടുന്ന ഗോകുലത്തിന് മികച്ച ഒരു സൈനിങ്ങ് ആണ് ജ്യോതിയുടേത്.

ഗോകുലം കേരള എഫ് സിയില്‍ വീണ്ടും വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ കരിയര്‍ രൂപപ്പെടുത്തിയ ക്ലബ്ബാണിത്. തനിക്ക് അവിശ്വസനീയമായ ഓര്‍മ്മകള്‍ നല്‍കിയിട്ടുള്ള ക്ലബ്, തുടര്‍ന്നും ക്ലബ്ബിനായി മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കും- ജ്യോതി പറഞ്ഞു.

ജ്യോതിക്ക് ക്രൊയേഷ്യന്‍ ലീഗില്‍ നിന്ന് കിട്ടിയ എക്‌സ്‌പോഷര്‍ കളിയില്‍ പ്രകടമാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വരാനിരിക്കുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗിലേക്ക് ജ്യോതിയുടെ സൈനിങ് മുതല്‍കൂട്ടായേക്കും- ക്ലബ് പ്രസിഡന്റ് വി.സി. പ്രവീണ്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by