മുംബൈ: എട്ട് വര്‍ഷത്തെ വിവാഹബന്ധം നടി ഊര്‍മ്മിള മതോങ്കര്‍ അവസാനിപ്പിക്കുന്നു. ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി വിവാഹമോചനത്തിന് നടി ഒരുങ്ങിക്കഴിഞ്ഞു. ബാന്ദ്രയിലെ കോടതിയില്‍ ഊര്‍മിള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി നടിയുടെ അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞ നിമിഷം അത് തിരുത്താന്‍ തയ്യാറായി എന്നതാണ് ഊര്‍മ്മിളയുടെ പ്രത്യേകത. പല നടികളും അന്യമതത്തിലുള്ളവരെ വിവാഹം കഴിച്ച ശേഷം ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായാലും പുറത്തുപറയാന്‍ പേടിച്ച് പഴയ ബന്ധത്തില്‍ തന്നെ ചുരുണ്ടുകൂടി ജീവിക്കുന്നവരാണ്.
2023 ജൂണില്‍ ഭര്‍ത്താവിന് ഈദ് മുബാറക് നേരുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതായിരുന്നു ഊര്‍മ്മിളയുടെ അവസാനത്തെ പോസ്റ്റ്. അതിന് ശേഷം ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.
ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന തോന്നല്‍ കാരണം ഏകപക്ഷീയമായാണ് ഊര്‍മ്മിള വേര്‍പിരിയാന്‍ തീരുമാനിച്ചത്. നാല് മാസം മുമ്പ് തന്നെ വിവാഹമോചനയ്ക്ക് അപേക്ഷ നല്‍കിയതായും പറയുന്നു.
2016 ലാണ് ഊര്‍മിള വിവാഹിതയായത്. കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിന്‍ അക്തര്‍ മിര്‍ ഊര്‍മിളയേക്കാള്‍ 10 വയസ് ചെറുപ്പമാണ്. മനീഷ് മല്‍ഹോത്ര വഴിയാണ് ഊര്‍മിളയും മൊഹ്സിനും കണ്ടുമുട്ടിയത്.
ബോളിവുഡ് നടി ഒരു കാലത്ത് ഇന്ത്യയിലെ തരംഗമായിരുന്നു. രംഗീല, ധൗഡ്, ദില്ലഗി, ഖൂബ്സുരത്, ഓം ജയ് ജഗദീഷ്, ജുദായ് എന്നിവ ഊര്‍മ്മിളയുടെ മികച്ച ചിത്രങ്ങളാണ്.നേരത്തെ കോണ്‍ഗ്രസിന് വേണ്ടി മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മ്മിള മൂന്ന് വര്‍ഷം മുന്‍പ് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം)യിലേക്ക് മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: