Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെടിമരുന്ന് ലൈസന്‍സ്: വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

ഇടുക്കി ജില്ലയില്‍ 2022 ജൂണ്‍ മാസത്തില്‍ മരിച്ച ലൈസന്‍സിയുടെ ലൈസന്‍സ് ഇതു വരെ റദ്ദു ചെയ്തിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 09:23 pm IST
in Kerala

തിരുവനന്തപുരം:സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്ന ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നെന്ന രഹസ്യ വിവര പ്രകാരം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ‘ഓപ്പറേഷന്‍ വിസ്‌ഫോടന്‍’ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെയാണ് പരിശോധന നടന്നത്.

വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ നല്‍കുന്ന സംസ്ഥാനത്തെ 14 ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളും ലൈസന്‍സ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.

കേരളത്തില്‍ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സിനുള്ള അപേക്ഷകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിച്ച ശേഷം 25 കിലോഗ്രാം വരെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള എല്‍ ഇ 5 ലൈസന്‍സ് നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാരാണ്. 25 കിലോഗ്രാമിന് മുകളില്‍ 500 കിലോഗ്രാം വരെയുള്ള എല്‍ ഇ 1 ലൈസന്‍സ് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ)ന്റെ സബ് സര്‍ക്കിള്‍ ഓഫീസും 500 കിലോഗ്രാമിന് മുകളില്‍ ഉള്ള എല്‍ ഇ 3 ലൈസന്‍സ് ചെന്നൈയിലുള്ള പെസോയുടെ സോണല്‍ ഓഫീസുമാണ് നല്‍കി വരുന്നത്.

ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് അനുവദിച്ച ചില അപേക്ഷകളില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ അനുസരിച്ചുളള കെട്ടിട നമ്പരിലും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുകളിലെ കെട്ടിട നമ്പരിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു അപേക്ഷയില്‍ കെട്ടിട നികുതി ഒടുക്കിയ രസീതിലെ കെട്ടിട നമ്പരിലും തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിലും അഗ്‌നിസുരക്ഷാ സേനയുടെ റിപ്പോര്‍ട്ടിലും വെവ്വേറെ കെട്ടിട നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

ഇടുക്കി ജില്ലയില്‍ 2022 ജൂണ്‍ മാസത്തില്‍ മരിച്ച ലൈസന്‍സിയുടെ ലൈസന്‍സ് ഇതു വരെ റദ്ദു ചെയ്തിട്ടില്ല.പാലക്കാട് ജില്ലയില്‍ ക്രൈംകേസില്‍ ഉള്‍പ്പെട്ട പ്രതിയ്‌ക്ക് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചു.കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും പൊലീസ് റിപ്പോര്‍ട്ട് പരിഗണിക്കാതെ ലൈസന്‍സ് പുതുക്കി നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനമെമ്പാടും നടത്തിയ പരിശോധനയില്‍ വെടിമരുന്ന് നല്‍കുന്നതിനും പുതുക്കുന്നതിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളില്‍ 822 അപേക്ഷകള്‍ നിലവില്‍ തീര്‍പ്പ് കല്പിക്കാതെ വിവിധ കളക്ടറേറ്റുകളില്‍ ഉളളതായി വ്യക്തമായി. ഇവയില്‍ കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂര്‍ 40, തിരുവനന്തപുരം 31, കാസര്‍കോഡ്, തൃശൂര്‍ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ ആരംഭിച്ച മിന്നല്‍ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

Tags: vigilancelicenseInspectionIrregularityOperation Visfotan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

എല്‍പിജി പൂഴ്‌ത്തിവയ്‌പിനെതിരെ കര്‍ശന നടപടി, പരിശോധനയ്‌ക്കായി പ്രത്യേക സ്‌ക്വാഡുകള്‍

Kerala

നടയ്‌ക്കുവച്ച സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതി ശരിവച്ച് വിജിലന്‍സ്: ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.