ശ്രീനഗര്‍: കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഒരു യുട്യൂബ് ചാനലിന് വേണ്ടി വാര്‍ത്ത എത്തിക്കുന്ന തിരക്കിലാണ് അര്‍ച്ചന തിവാരി പാതിരാത്രിയിലും പകല്‍വേളയിലും തെരുവുകള്‍ തോറും ചുറ്റിയടിച്ച് കശ്മീരിന്റെ കഥകള്‍ പുറത്തുകൊണ്ടുവരികയാണ് രാജധര്‍മ്മ എന്ന യൂട്യുബ് ചാനലിന് വേണ്ടി ഈ പെണ്‍കുട്ടി.. . കശ്മീരില്‍ പല പോസിറ്റീവായ മാറ്റങ്ങളും അര്‍ച്ചന തിവാരി പുറത്തുപറയുമ്പോഴും ഒന്നില്‍ മാത്രം മാറ്റമില്ലെന്ന് അര്‍ച്ചന തിവാരി പറയുന്നു. അത് മറ്റൊന്നുമല്ല, കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള മുസ്ലിങ്ങളുടെ വെറുപ്പ് .
അവര്‍ ചെയ്യുന്ന പല വീഡിയോകളിലും ഈ വെറുപ്പ് പുറത്ത് കാണാം. അര്‍ച്ചന തിവാരി ചെയ്ത ഒരു വീഡിയോ ഇങ്ങിനെയാണ്:
അതില്‍ മുസ്ലിം വൃദ്ധന്‍ പറയുന്നു ‘ഞങ്ങള്‍ മുസ്ലിങ്ങളാണ്. ഞങ്ങള്‍ക്ക് കശ്മീരില്‍ ഹിന്ദുക്കളുടെ ഭരണം വേണ്ട. മറ്റൊരാളും ചെയ്യാത്തത് മോദി ചെയ്തില്ലേ. 370 വകുപ്പ് എടുത്ത് കളഞ്ഞില്ലേ.
അര്‍ച്ചന തിവാരി:’മോദി കാരണം ഇപ്പോള്‍ അവിടെ സമാധാനപരമായി വോട്ടെടുപ്പ് നടന്നില്ലേ’
മുസ്ലിംവൃദ്ധന്‍: ‘മോദി കാരണമല്ല. സമാധാനം വന്നത് അള്ളാ കാരണമാണ്. എന്തുകൊണ്ടാണ് അവര്‍ അഫസ്ല്‍ ഗുരുവിനെ കൊന്നത്?’
അങ്ങിനെയാണ് കഥകള്‍ അവര്‍ക്കിടയില്‍ പറഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു കശ്മീരില്‍ നിന്നുള്ള അഫ്സല്‍ ഗുരു. ഇത്രയും വലിയ തെറ്റ് ചെയ്തയാള്‍ക്ക് കോടതി വധശിക്ഷനല്‍കുകയായിരുന്നു. സുപ്രീംകോടതി ഈ വിധി ശരിവെച്ചു. രാഷ്‌ട്രപതി ദയഹര്‍ജി നിരസിച്ചതിനെ തുടര്‍ന്നാണ് അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്. പക്ഷെ ഇവിടെ അഫ്സല്‍ ഗുരുവിനെക്കുറിച്ച് പറഞ്ഞുപരത്തിയിരിക്കുന്നത് മറ്റൊരു കഥയാണ്. ഇനി അതില്‍ മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല.
അതെ കശ്മീരില്‍ ഹിന്ദുക്കളോടുള്ള മുസ്ലിങ്ങളുടെ വെറുപ്പ് ശക്തമാണെന്നാണ് അര്‍ച്ചന തിവാരിയുടെ കണ്ടെത്തല്‍. അതേ സമയം കശ്മീരില്‍ 370ാം വകുപ്പ് എടുത്ത് മാറ്റിയ ശേഷം മോദി സര്‍ക്കാരിന് കീഴില്‍ ഒട്ടേറെ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിവിധ വീഡിയോകളിലൂടെ അര്‍ച്ചന തിവാരി കണ്ടെത്തുന്നു. ആളുകള്‍ കശ്മീരിലെ ലാല്‍ ചൗക്കില്‍ രാത്രി പോലും ചുറ്റിയടിക്കുന്നുണ്ട്. ഇത് മുന്‍പൊക്കെ ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ജനങ്ങളുടെ പട്ടാളത്തിന് നേരെയുള്ള കല്ലേറ് ഇപ്പോഴില്ല. പ്രതിഷേധ സമരങ്ങളുംകുറഞ്ഞിരിക്കുന്നു. കശ്മീരില്‍ ഒട്ടേറെ വികസനപദ്ധതികളും എത്തുന്നുണ്ട്.
जहां कभी होती थी पत्थरबाज़ी आज निकल रही हिंदुओं की यात्रा
कश्मीर के लाल चौक में 25 साल बाद हिंदुओं ने निकली गणेश चतुर्थी विसर्जन यात्रा यह देखकर मन मंत्रमुग्ध हो गया आप भी देखिए #Ganeshafestival #lalchowk #srinagar #kashmir #kashmirelection pic.twitter.com/CakyxUgFXg
— Archana Tiwari (@ArchanaRajdharm) September 18, 2024
25 വര്‍ഷത്തിന് ശേഷം ഗണേശചതുര്‍ത്ഥി ആഘോഷിക്കപ്പെടുന്നതിന്റെ വീഡിയോയും അര്‍ച്ചന തിവാരി കാണിച്ചുതരുന്നു. ഗണേശഭഗവാനെ ജലത്തില്‍ മുക്കുന്ന വിസര്‍ജന്‍ ആഘോഷം നടക്കുന്നതിന്റെ വീഡിയോ ആണ് അര്‍ച്ചന തിവാരി കാണിച്ചുതരുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് ഒരു ഹിന്ദുക്ഷേത്രത്തില്‍ ഇത്രയും ഉച്ചത്തില്‍ മേളം ഉയരുന്നതെന്നും അര്‍ച്ചന തിവാരിയോട് ഒരു സ്ത്രീ വിശദീകരിക്കുന്നത് കാണാം.
എന്നാല്‍ ഈ തിളക്കങ്ങള്‍ ഉള്ളപ്പോഴും വെറുപ്പിന്റെ ഉല കത്തിയെരിയുക തന്നെയാണെന്ന് അര്‍ച്ചന തിവാരി പല വീഡിയോകളിലൂടെയും പുറത്തെത്തിക്കുന്നുണ്ട്. ഇപ്പോള്‍ അര്‍ച്ചന തിവാരി എന്ന വനിതാ ജേണലിസ്റ്റിനെതിരെയും വധഭീഷണി മുഴങ്ങുന്നുണ്ട്.
ജെകെ യൂത്ത് സൊസൈറ്റി പ്രസിഡന്‍റ് യാനാ മിര്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ അര്‍ച്ചന തിവാരിയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. “അര്‍ച്ചന റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ശരിയല്ല. കശ്മീരികളെ അധിക്ഷേപിക്കാന്‍ വേണ്ടിയാണ് ഈ തിവാരി പെണ്‍കുട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.” -ഇതായിരുന്നു യാന്‍ മിറിന്റെ പോസ്റ്റ്. ഇതുപോലെ നിരവധി സംഘടനകളുടെ ഭാരവാഹികള്‍ അര്‍ച്ചന തിവാരിയ്‌ക്കെതിരെ ഭീഷണി മുഴുക്കുന്നുണ്ട്.
ഇനി എത്ര നാള്‍ കൂടി കശ്മീരില്‍ ഇതുപോലെ നിര്‍ഭയം അര്‍ച്ചന തിവാരിക്ക് വീഡിയോകള്‍ ചെയ്യാനാകും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: