മുംബൈ: കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വാര്‍ത്തയായിരിക്കുന്നത് അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവറിന്റെ ഓഹരിവിലയിലുണ്ടായ വന്‍കുതിപ്പാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി നേടിയത് ഏകദേശം 21.5 ശതമാനം വളര്‍ച്ച. വെറും 34 രൂപ 60 പൈസയില്‍ ഉണ്ടായിരുന്ന ഓഹരിയുടെ വില 42 രൂപയിലേക്കാണ് ഉയര്‍ന്നത്. കഴിഞ്ഞ ആറു മാസത്തില്‍ റിലയന്‍സ് പവര്‍ 45 ശതമാനം കുതിച്ചു. ഒരു വർഷത്തിൽ 111 ശതമാനാം ഉയർന്ന് മൾട്ടിബാഗറായി. റിലയന്‍സ് പവറിന് മേലുണ്ടായിരുന്ന കടങ്ങള്‍ തീര്‍ത്ത് കമ്പനി കടരഹിത കമ്പനി എന്ന പദവി കൈവരിച്ചതോടെയാണ് ഓഹരി വിലയില്‍ ഈ മുന്നേറ്റം.
ഒന്നിനു പിന്നാലെ ഒന്നായി അനില്‍ അംബാനി. കടങ്ങള്‍ തിരിച്ചടയ്‌ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ശുക്രദശയാണെന്നും പണമുള്ളവര്‍ കണ്ണടച്ച് അദ്ദേഹത്തിനായി മൂലധനം ഇറക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന്റെ (വി ഐപിഎല്‍- VIPL) ഒരു ഗ്യാരന്‍റര്‍ ആയിരുന്നു റിലയന്‍സ് പവര്‍ ഇപ്പോള്‍ വിഐപിഎല്ലിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും റിലയന്‍സ് പവര്‍ തീര്‍ത്തതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലയന്‍സ് പവര്‍ ഏകദേശം 3,872.04 കോടി രൂപയുടെ ബാധ്യതയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതുവഴി വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന് വായ്പ നല്‍കുന്നവരോടുള്ള കോര്‍പ്പറേറ്റ് ഗ്യാരണ്ടി പ്രതിബദ്ധത അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവര്‍ നിറവേറ്റിയിരിക്കുകയാണ്. അനില്‍ അംബാനിയുടെ ഈ നടപടി വിഐപിഎല്ലിന്റെ 3,872.04 കോടി രൂപയുടെ കുടിശിക കടവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും അവസാനിപ്പിച്ചതോടെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കടം പൂജ്യമായി കുറയ്‌ക്കാനും റിലയന്‍സ് പവറിനു സാധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ റിലയന്‍സ് പവര്‍ ഇപ്പോള്‍ കടരഹിത സ്റ്റാറ്റസ് കൈവരിച്ചിവെന്നര്‍ത്ഥം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് പവറിന്റെ ആസ്തി 11,155 കോടി രൂപയുമാണ്. അനില്‍ അംബാനിയുടെ തിരിച്ചുവരവായാണ് ഇതിനെ ബിസിനസ് വിദഗ്ധര്‍ കാണുന്നത്.
മികച്ച തിരിച്ചുവരവിന് ശ്രമിക്കുന്ന അനിൽ അംബാനിയെ സാമ്പത്തികമായി സഹായിക്കാന്‍ നിക്ഷേപകര്‍ എത്തുന്നതായി ഒരു വാര്‍ത്തയും പുറത്തുവന്നു. പ്രമുഖ നിക്ഷേപകരായ സഞ്ജയ് ഡാംഗിയും, സഞ്ജയ് കോത്താരിയുമാണ് അനിൽ അംബാനിയുടെ ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നത്. ഇരുവരും റിലയൻസ് പവറിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 925 കോടി രൂപയുടെ നിക്ഷേപം ഇരുവരും ഇറക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
. ലഭിക്കുന്ന ഫണ്ടുകൾ കമ്പനി കടം കുറയ്‌ക്കാനും, ഹരിത ഊർജ പദ്ധതികളെ പിന്തുണയ്‌ക്കാനും ഉപയോഗിക്കുകയാണെന്ന് നിക്ഷേപകരം വിശ്വസിപ്പിക്കുന്നതില്‍ അനില്‍ അംബാനി വിജയിച്ചതോടെയാണ് കൂടുതല്‍ നിക്ഷേപകര്‍ പണവുമായി അനില്‍ അംബാനിയെ തേടി എത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് പവറിന്റെ പ്രൊമോട്ടറായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ റിലയന്‍സ് പവറില്‍ 600 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയൻസ് പവറിലെ റിലയൻസ് ഇൻഫ്രയുടെ ഓഹരി പങ്കാളിത്തം 23 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർധിക്കും. റിലയൻസ് പവറിന്റെ ഏകദേശം 2 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന സഞ്ജയ് ഡാംഗി, തന്റെ സ്ഥാപനമായ ഓതം ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വഴി 675 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഓഹരി പങ്കാളിത്തം 6 ശതമാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക