ഷിരൂര്‍: അര്‍ജുന്‍ തിരികെ വരില്ലെന്ന് അറിയാമായിരുന്നുവെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.എന്നാല്‍ എന്തെങ്കിലും ഒരു ആവേശിപ്പ് കണ്ടെത്തുക എന്നതായിരുന്നു ആഗ്രഹം.ഒരാള്‍ ഒരു വിഷയത്തില്‍ തുനിഞ്ഞ് ഇറങ്ങിയാല്‍ ലഭിക്കുന്ന പ്രതിഫലമാണിതെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ അച്ഛന് കൊടുത്ത വാക്കുണ്ട് ഓനെ കൊണ്ടുവരുമെന്ന്.അവന്റെ അവശേഷിപ്പ് കണ്ടെത്തിയതില്‍ അര്‍ജുന്റെ മോന്‍ ഭാര്യ അച്ഛന്‍ അമ്മ സഹോദരി എന്നിവര്‍ക്ക് സമാധാനം ഉണ്ടാകും. ഇത് കേരളത്തിലെ എല്ലാവര്‍ക്കും അഭിമാന നിമിഷമാണെന്നും മനാഫ് പറഞ്ഞു. ലോറിയ്‌ക്കുള്ളില്‍ അര്‍ജുനുണ്ടെന്ന് താന്‍ എത്രയോ തവണ പറഞ്ഞതാണെന്നും ആരും വിശ്വസിച്ചില്ലെന്നും മനാഫ് പറഞ്ഞു.
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ കാബിന്‍ ഗംഗാവാലി പുഴയില്‍ കണ്ടെത്തുകയും അതിനുളളില്‍ മൃതദേഹ ഭാഗവും ലഭിച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. കഴിഞ്ഞ ജൂലായ് 16നാണ് അര്‍ജുന്‍ സഞ്ചരിച്ച ലോറിയെയും അര്‍ജുനെയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായത്. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക