Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാലിക്കറ്റില്‍ തൃശൂര്‍ മാജിക്; മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 05:58 am IST
in Football

കോഴിക്കോട്: അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി 2-2 ന് കാലിക്കറ്റ് എഫ്‌സിയെ സമനിലയില്‍ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂര്‍ ടീമിന്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവര്‍ കാലിക്കറ്റ് എഫ്‌സിക്കായും ബ്രസീല്‍ താരങ്ങളായ ഫിലോ, ലൂക്കാസ് സില്‍വ എന്നിവര്‍ തൃശൂര്‍ ടീമിനായും സ്‌കോര്‍ ചെയ്തു.

വിജയം ലക്ഷ്യമിട്ട് തോയി സിംഗ്, ഗനി നിഗം, ബെല്‍ഫോര്‍ട്ട് ത്രിമൂര്‍ത്തികളെ ആക്രമണത്തില്‍ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ ഇന്നലെ ടീമിനെ വിന്യസിച്ചത്. നായകന്‍ സി കെ വിനീതിനൊപ്പം ബ്രസീല്‍ താരങ്ങളായ മാര്‍സലോ, അലക്‌സ് സാന്റോസ് എന്നിവരെയിറക്കി തൃശൂര്‍ മാജിക് എഫ്‌സിയും മുന്നേറ്റനിര ശക്തിപ്പെടുത്തി.
തൃശൂര്‍ ടീം തൊട്ടുനീക്കിയ പന്തില്‍ ആദ്യ ഗോള്‍ മണമുള്ള നീക്കം കാണാന്‍ പത്താം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് വിനീത് കാലിക്കറ്റ് വലയില്‍ എത്തിച്ചെങ്കിലും റഫറിയുടെ ഓഫ്‌സൈഡ് കൊടി പൊങ്ങി. കാലിക്കറ്റ് എഫ്‌സിയുടെ ഗോള്‍വേട്ടക്കാരന്‍ ഗനി നിഗമിനെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ തൃശൂര്‍ ഡിഫന്‍സിന് സാധിച്ചതോടെ ആദ്യ പകുതിയില്‍ മത്സരം കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നുമില്ലാതെ ഗോള്‍ രഹിതമായി അവസാനിച്ചു.

ഗോളുകളുടെ രണ്ടാം പകുതി

രണ്ടാം പകുതിയില്‍ പി എം ബ്രിട്ടോയെ കൊണ്ടുവന്ന് കാലിക്കറ്റും ഷംനാദിനെ ഇറക്കി തൃശൂരും ആക്രമണത്തിന് കരുത്ത് കൂട്ടി. നാല്പത്തി ഒന്‍പതാം മിനിറ്റില്‍ തന്നെ ഫലം കണ്ടു. ഗനി നല്‍കിയ പന്തില്‍ താളം പിടിച്ച് വെട്ടിയൊഴിഞ്ഞ് മുന്നേറിയ ബ്രിട്ടോ പറത്തിയ കരുത്തുറ്റ ഷോട്ട് തൃശൂര്‍ ഗോളി ജോയ് തട്ടിയിട്ടു. റീബൗണ്ടിന് കൃത്യം പൊസിഷനില്‍ ഹാജരായ യുവതാരം മുഹമ്മദ് റിയാസ് പന്ത് പോസ്റ്റില്‍ നിക്ഷേപിച്ചു. കാലിക്കറ്റിന് ലീഡ് 1-0. അറുപത്തിയേഴാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം റിയാസ് പുറത്തേക്കടിച്ച് തുലച്ചു.

എണ്‍പത്തിയൊന്നാം മിനിറ്റില്‍ അഭിറാം നല്‍കിയ പാസ് ഹെഡ്ഡര്‍ വഴി ഗോളാക്കി മാറ്റി ബ്രിട്ടോ കാലിക്കറ്റ് എഫ്‌സിയുടെ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിച്ച കാലിക്കറ്റ് എഫ്‌സി ആരാധകരെ അമ്പരപ്പിച്ച് കളിയുടെ അവസാന നിമിഷങ്ങളില്‍ ഫിലോ, ലൂക്കാസ് സില്‍വ എന്നിവരിലൂടെ ഗോള്‍ കണ്ടെത്തിയ തൃശൂര്‍ വിജയസമാനമായ സമനില പിടിച്ചുവാങ്ങി.

സമനിലയോടെ നാല് കളിയില്‍ ആറ് പോയന്റ് നേടിയ കാലിക്കറ്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയില്‍ രണ്ട് പോയന്റ് മാത്രമുള്ള തൃശൂര്‍ അവസാന സ്ഥാനത്താണ്.

Tags: calicutMahindra Super League KeralaThrissur Magic fc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ
Football

സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.