Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

കലാനിലയം,’ഏരീസ്’ ഏറ്റെടുത്തു: ‘രക്തരക്ഷസ്സ്’ പുത്തന്‍ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക്; ഉദ്ഘാടന പ്രദര്‍ശനം 13 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 04:52 pm IST
in Miniscreen

കൊടുങ്ങല്ലൂര്‍: ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ‘ വീണ്ടും അരങ്ങിലേയ്‌ക്കെത്തുന്നു. കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ശിവപാര്‍വതി ക്ഷേത്ര മൈതാനിയില്‍ ഒക്ടോബര്‍ 13 നാണ് ഉദ്ഘാടന പ്രദര്‍ശനം.
സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ  നാടകത്തിന്റെ വരവ്. ഡോ. സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദര്‍ശനമാണ് . സമകാലിക പ്രേക്ഷക മനസ്സുകളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിലാണ് ‘രക്തരക്ഷസ് ചാപ്റ്റര്‍ വണ്‍’ എന്ന പേരില്‍ പഴയ നാടകം പുനര്‍ജ്ജനിക്കുന്നത് .ഡോള്‍ബി അറ്റ്‌മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനം

വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്.  നിരവധി തെന്നിന്ത്യന്‍ താരങ്ങളും  നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.

പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. സോഹന്‍ റോയി ‘ജന്മഭൂമി’യോട് പറഞ്ഞു.

”കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏറ്റെടുക്കാനായതില്‍ അഭിമാനമുണ്ട്.  രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ഗുരുവായൂരപ്പന്‍, അലാവുദീനും അത്ഭുതവിളക്കും , നാരദന്‍ കേരളത്തില്‍, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരില്‍ വിസ്മയം സൃഷ്ടിച്ച നാടകവേദിയാണ് കലാനിലയം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ് കലാനിലയം ശ്രദ്ധ നേടിയത്. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തില്‍ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് നാടകസംഘം ശ്രദ്ധേയമായത്. ജനമനസ്സുകള്‍ കീഴടക്കിയ കലാനിലയം ഇനി പുത്തന്‍ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് ഉദ്ദേശ്യം.

പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തും. സ്‌കൂള്‍തലം മുതല്‍ തന്നെ കുട്ടികളില്‍ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഓരോ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകള്‍ രൂപീകരിക്കും . ഇതുവഴി കുട്ടികളുടെ അഭിരുചി വളര്‍ത്താന്‍ ആകും എന്നാണ് പ്രതീക്ഷ. നാടകവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും അഭിനയത്തിനും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സര്‍വകലാശാലയായി ‘ ഏരീസ് കലാനിലയം’ മാറും. നാടകവേദിയില്‍ നിന്ന് സിനിമയില്‍ എത്തിയവര്‍ക്കും മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാര്‍ക്ക് ഉള്‍പ്പടെ സൗകര്യമുളളപ്പോള്‍ വന്ന് അഭിനയിക്കാന്‍ തക്ക കഥാപാത്രങ്ങളെക്കൂടി ചേര്‍ത്ത് നാടകത്തിന്റെ അവതരണം ചിട്ടപ്പെടുത്തും.” സോഹന്‍ റോയി  പറഞ്ഞു.

1963ല്‍ ശ്രീ കലാനിലയം കൃഷ്ണന്‍ നായര്‍ നിലവിലെ നാടക സങ്കല്പത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്ത് എത്തി . 150ലധികം കലാകാരന്മാര്‍ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന്. കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട് .

സാമുദ്രിക വിപണിയില്‍, ലോകത്തിലെ ഏറ്റവും വലിയ യുടി ഗേജിംഗ് ഡിവിഷന്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. സിനിമ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഏരീസിന് കലാനിലയത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടും എന്നതും ഉറപ്പാണ്.
ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയില്‍ ‘ഇന്‍ഡിവുഡ് ‘ എന്ന ബ്രാന്‍ഡിന് കീഴില്‍ അണിനിരത്തുക എന്നതും സോഹന്‍ റോയിയുടെ സ്വപ്നമാണ്. ഇതിനായി പത്ത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപ മൂല്യമുള്ള ‘പ്രൊജക്റ്റ് ഇന്‍ഡിവുഡ് ‘ എന്ന ഒരു പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷന്‍ & അനിമേഷന്‍ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളില്‍ ഒന്നായ ഏരീസ് വിസ്മയാസ് മാക്‌സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ് പ്ലെക്‌സ് എന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ , പ്രിവ്യൂ തീയേറ്ററുകള്‍ മുതലായവയും അദ്ദേഹം ആരംഭിച്ചു. ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈന്‍ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇന്‍ഡി വുഡ് റ്റി വി എന്നീ ടെലിവിഷന്‍ ചാനലുകളും  സോഹന്‍ റോയിയുടെ  സ്ഥാപനങ്ങളുടെ ഭാഗമാണ്.

Tags: Aries GroupDr Sohan RoyKalanilayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

അക്ഷരപ്പൂന്തോട്ടത്തിൽ ഇനി കസ്തൂരി ശലഭവും:കസ്തൂരി ഭായിയുടെ ജീവിതകഥ ഇനി വായനക്കാരിലേക്ക്

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

Kerala

ഇ ഐ യു -എ ഐ എം ആര്‍ ഐ ഹോണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് നല്‍കി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.