ദുബായ് :വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഇ ഐ യു -എ ഐ എം ആര്‍ ഐ ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു.യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി (ഇ ഐ യു) സഹകരിച്ച് ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എ ഐ എം ആര്‍ ഐ)ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ സര്‍ സോഹന്‍ റോയ് ആണ് എ ഐ എം ആര്‍ ഐയുടെയും സ്ഥാപകന്‍. വ്യവസായ മേഖലയ്‌ക്ക് വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങില്‍ ആദരിച്ചത്. യു.എ.ഇ , യു. കെ, സൗദി അറേബ്യ, ഖത്തര്‍, പോര്‍ച്ചുഗല്‍ , ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരെയാണ് ആദരിച്ചത്.
ഫൂട്ട് വെയര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം,സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, നാഷണല്‍ മാരിടൈം അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തുര്‍ക്കി അല്‍ ഷെഹ്രി എന്നിവര്‍ക്കാണ് ഹോണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ഒരേ ദിവസം 40 ജീവചരിത്രങ്ങള്‍ പ്രകാശിക്കപ്പെടുക എന്ന അപൂര്‍വ്വ നേട്ടത്തിനും ചടങ്ങ് സാക്ഷിയായി.
അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും ഈ പ്രകാശന ചടങ്ങിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ബിസിനസ് ഗേറ്റ് പ്രസിഡന്റും ഫൗണ്ടറും, ക്രൗണ്‍ സെനറ്റര്‍ ലൈല റഹ്ഹല്‍ എല്‍ അത്ഫാനി, യുഎഇയിലെ ഉക്രൈനിയന്‍ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ഒലീന ഷൈറോക്കോവ, ബ്യൂറോ വെരിറ്റാസിലെ ഡെപ്യൂട്ടി കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ടാന്‍സല്‍ സി യു എല്‍ സി യു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
ഹോണററി ഡോക്ടറേറ്റുകള്‍ക്ക് പുറമേ പ്രൊഫഷണലുകള്‍ക്ക് അവരുടെ വൈദഗ്ധ്യത്തിനും നേതൃത്വത്തിനും അംഗീകാരമായി പ്രൊഫഷണല്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
ക്രൗ മാക് ഗസാലിയുടെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ഡേവിസ് കല്ലൂക്കരന്‍, ഇന്റര്‍നാഷണല്‍ മാരിടൈം ഇന്‍ഡസ്ട്രീസ് (ഐഎംഐ) ജനറല്‍ കൗണ്‍സിലും സെക്രട്ടറി ജനറലുമായ ബ്രൂണോ ബോക്വിംപാനി ഏരിയല്‍,എന്‍ ഇ ഒ എമ്മിന്റെ മറൈന്‍ പ്രോജക്ട്‌സ് മാനേജരും ആക്ടിംഗ് പ്രോജക്ട്‌സ് ഡയറക്ടറുമായ ഗൊരിദ മന ജെ അല്‍യാമി, അല്‍ ജാസിറ തകാഫുളിന്റെ മാനേജിംഗ് ഡയറക്ടര്‍ സാഗര്‍ നാദിര്‍ഷാ തുടങ്ങിയവര്‍ക്കാണ് പ്രൊഫഷണല്‍ ഡോക്ടറേറ്റ് ലഭിച്ചത്.
ഋഎഎകടങ , ഇന്‍ഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്‌സ് മാനേജ്‌മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: