കോട്ടയം: ‘മരിച്ച വ്യക്തിക്ക് വാല്യൂവില്ലെന്നും മെഡിക്കല്‍ ആയിട്ട് ചെയ്യാന്‍ ഉള്ള വാല്യു മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൊടുക്കുന്നതെ’ന്നും എം എം ലോറന്‍സിന്റെ മക്കളില്‍ ഒരാളായ അഡ്വ. എംഎല് സജീവന് മാധ്യമങ്ങളോട് ! മരിച്ചു പോയെങ്കിലും സ്വന്തം പിതാവാണ് അതെന്നു മറക്കരുതെന്നാണ് സോഷ്യല്‍ മീഡിയ മകനും ഗവണ്മെന്റ് പ്ളീഡറുമായ സജീവനെ ഓര്‍മ്മിപ്പിക്കുന്നത്.
ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് മകള്‍ ആശ ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ആശയുമായി ചര്‍ച്ച ചെയ്യാനില്ലെന്നും ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന കാരക്ടറോ, ഇന്ഡിവ്യൂജലോ അല്ല ഈ മകളെന്നും (ആശ) സജീവന് അഭിപ്രായപ്പെട്ടു. ചെറുപ്പത്തിലേ ട്രാക്ക് തെറ്റി കിടക്കുന്ന സഹോദരിയാണ് അതെന്നായിരുന്നു അടുത്ത വ്യാഖ്യാനം!
മൃതദേഹം മെഡിക്കല്‍ കോളേജിനു വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അന്ത്യോപചാര ചടങ്ങ് അലങ്കോലമായിരുന്നു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ശഠിച്ചതോടെയാണ് പ്രശ്നമായത് . മകള്‍ ആശ ഇതിനെതിരെ എതിര്‍ത്തു. ഇതേത്തുടര്‍ന്നായിരുന്നു സഹോദരിയെ അധിക്ഷേപിച്ചുകൊണ്ട് സജീവന് മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: