India

തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായി : അന്വേഷണം ആരംഭിച്ച് പോലീസ്

ഇരയെ ദിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കായാണ്

Published by

ദിണ്ടിഗൽ: തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ തേനിയിൽ നിന്നുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പോലീസ്. പ്രതികൾ പിന്നീട് പെൺകുട്ടിയെ ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു.

അവിടെ പെൺകുട്ടി പോലീസിന്റെ സഹായം തേടുകയായിരുന്നുവെന്ന് ദിണ്ടിഗൽ ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് തിങ്കളാഴ്ച പറഞ്ഞു. തുടർന്ന് ഇരയെ ദിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കായാണ്.

അതേ സമയം സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by