കാസര്‍കോട്: ചതുര്‍വേദ ജ്ഞാന മഹായജ്ഞം നഷ്ടപ്പെട്ട അറിവ് ലോകത്തിന് പകര്‍ന്നു നല്കുമെന്ന് പകര്‍ന്ന് നല്കാന്‍ സാധിക്കുമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
2025 ജനുവരി രണ്ട് മുതല്‍ 11 വരെ കാസര്‍കോട് കവുഗോളിയില്‍ നടക്കുന്ന ചതുര്‍വേദ ജ്ഞാനമഹായജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല അറിവുകളും തിരിച്ചെടുക്കുന്നതിനും ശാസ്ത്രീയമായും ആത്മീയമായും മനുഷ്യനെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിന് സഹായകരമായിട്ടുള്ള എല്ലാ കാര്യങ്ങളും യാഗത്തിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വജ്ഞാന സംഘ് ട്രസ്റ്റ് ചെയര്‍മാന്‍ ഒ.കെ. ജയചന്ദ്രന്‍ അധ്യക്ഷനായി. എടനീര്‍ മഠം സച്ചിദാനന്ദ സ്വാമിജി ദീപപ്രോജ്ജ്വലനം നടത്തി. ചിന്മയ കേരള മേധാവിയായ സ്വാമി വിവിക്താനന്ദ സരസ്വതി വെബ്‌സൈറ്റ് സമര്‍പ്പിച്ചു. ജനം ടിവി ഉപദേഷ്ടാവ് ജി.കെ. സുരേഷ് ബാബു, സംഘാടക സമിതിയുടെ നിയുക്ത ചെയര്‍മാന്‍ വിജയന്‍ രാമന്‍, ആര്‍എസ്എസ് കുടുംബ പ്രബോധന്‍ ദേശീയ പ്രമുഖ് കജംപാടി സുബ്രഹ്മണ്യ ഭട്ട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, നീലേശ്വരം കോവിലകം മാനവര്‍മരാജ, എരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ചന്ദ്രശേഖര കാരണവര്‍, രഘുനാഥ് ചൈതന്യ, രവീശതന്ത്രി കുണ്ടാര്‍, ലക്ഷ്മിനാരായണ പട്ടേരി, ശശിധര ഐഎഎസ് (റിട്ട), ഗണേഷ് അരമങ്ങാനം, ഉമേഷ് കടപ്പുറം, സുരേഷ് ബാബു കാനത്തൂര്‍, ഗണേഷ് മാവിനകട്ട എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി
കാസര്‍കോട്: ചതുര്‍വേദ ജ്ഞാന മഹായജ്ഞം കാവുഗോളി ശിവക്ഷേത്ര മൈതാനിയില്‍ നടത്തുന്നതിന് 1001 പേരുടെ സമിതി പ്രഖ്യാപിച്ചു. വിജയന്‍ രാമന്‍ (ദേശീയ അന്തര്‍ദേശീയ ചെയര്‍മാന്‍), ഒ.കെ. ജയചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), കെ.ടി. ശിവാനന്ദന്‍ വൈദ്യര്‍ (സംഘടന സെക്രട്ടറി), സുധീര്‍ ഷെട്ടി എന്‍മകജെ, കെ.കെ. നാരായണന്‍, ഡോ. ജയപ്രകാശ് തൊട്ടത്തോടി, പി. മീരാആള്‍വ, എസ്.പി. ഷാജി, ഉപേന്ദ്രന്‍ കോട്ടക്കണി, ജയകൃഷ്ണന്‍ മാസ്റ്റര്‍ (വര്‍ക്കിങ് ചെയര്‍മാന്മാര്‍), ലക്ഷ്മി നാരായണ പട്ടേരി, കരുണാകരന്‍ നീലേശ്വരം, എ.പി.
വിഷ്ണു അഡിഗ ഉദുമ, ഗണേശന്‍ മാവിനക്കട്ട, സുരേഷ് ബാബു കാനാത്തൂര്‍ (ജനറല്‍ കണ്‍വീനര്‍മാര്‍), രാമകൃഷ്ണന്‍ തളിപ്പറമ്പ് (ഖജാന്‍ജി), രവീശതന്ത്രി കുണ്ടാര്‍ (സദസ്യന്‍), ഗണേഷ് അരമങ്ങാനം (പബ്ലിസിറ്റി ചെയര്‍മാന്‍) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: