ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലില്‍ ലഭിച്ചത്.
ലോറിയുടെ ആര്‍ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു. തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ആദ്യമാണ്.
ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും ചായം തേച്ച ഭാഗമാണ് ഇത്. നാവികസേന മാര്‍ക്ക് ചെയ്ത ഇടത്തിന് സമീപം ആണ് ഈ കമ്പി കിട്ടിയിരിക്കുന്നത്.നേരത്തെ ലോറിയിലുണ്ടായിരുന്ന അകേഷ്യ മരത്തടികളും, ലോഡ് കെട്ടുന്ന കയറും ലഭിച്ചിരുന്നു.
ഗംഗാവലി പുഴയില്‍ തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ മറ്റൊരു ലോറിയുടെ ഭാഗം കണ്ടെത്തിയിരുന്നു. നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് നാല് ടയറുകളോട് കൂടിയ ലോറിയുടെ പിന്‍ഭാഗം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക