World

ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം ; 274 പേര്‍ കൊല്ലപ്പെട്ടു

ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്

Published by

ബെയ്‌റൂട്ട് : ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം.ആക്രമണത്തില്‍ 274  പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് വിവരം.അതേസമയം ലെബനനിലെ 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹിസ്ബുളള ശകതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

ഹിസ്ബുളള ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയും ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഐക്യ രാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍്‌ന്റോണിയോ ഗൂട്ടറസ് ആശങ്ക പ്രകടിപ്പിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by