കോട്ടയം: മതമല്ല, വംശീയതയാണ് മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്ന ഘടകമെന്ന് വ്യക്തമാക്കി ആസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലായി അടുത്തിടെ വിരമിച്ച ലഫ്. ജനറല്‍ ഡോ. പി പ്രദീപ് ചന്ദ്രന് നായര്‍. മലയാള മനോരമ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് മണിപ്പൂരിന്റെ യഥാര്‍ത്ഥ പ്രശ്നം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം ഈ മറുപടി നല്‍കുന്നത്.
ഭൂനിയമങ്ങള്‍ മറ്റൊരു പ്രശ്നമാണ്. മൈയ്തെയ്കള്ക്ക് മലമുകളില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല. എന്നാല്‍ കുക്കികള്‍ക്ക് താഴ് വാരത്തും ഭൂമി വാങ്ങാം. ജനസംഖ്യാപരമായി മുന്‍തൂക്കം ഉണ്ടായിട്ടും തങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൂടുതലാണെന്ന തോന്നല്‍ മെയ്തേയ്കള്ക്കുണ്ടായി. വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള സംവരണമാണ് മറ്റൊരു പ്രശ്നം. അവിടെ ഉന്നതസ്ഥാനത്തുള്ള നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ കുക്കി സമുദായത്തില്‍ പെട്ടവര്‍ ആയതും പ്രശ്നമായി .
മണിപ്പൂരില്‍ 2021 മെയ് മൂന്നിന് അക്രമം തുടങ്ങിയത് തെറ്റായ വീഡിയോകളെ തുടര്‍ന്നായിരുന്നു. ഡല്‍ഹിയില്‍ നടന്ന സംഭവം മണിപ്പൂരിലാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്ക് മാന്മറില് നിന്നുള്ള സഹായം കിട്ടിയിട്ടുണ്ടാകാമെന്നും ചൈനയുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: