ഗുവാഹത്തി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച നാല് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടി തിരിച്ചയച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. പിടികൂടിയ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കരിംഗഞ്ച് സെക്ടർ വഴി തിരിച്ചയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതിന് 100 ഓളം പേരെ ഇതുവരെ പിടികൂടി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായി അധികൃതർ വ്യക്തമാക്കി. ബംഗ്ലാദേശ് കലാപത്തിലേക്ക് വഴുതിവീണതിന് ശേഷം വടക്കുകിഴക്കൻ മേഖലയിലെ 1,885 കിലോമീറ്റർ വരുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ഒരാൾക്കും അനധികൃതമായി സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ അസം പോലീസ് അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് പോലീസ് ഡയറക്ടർ ജനറൽ ജി .പി സിംഗ് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: