Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നൂതനാശയസൗഹൃദ നയം, അഭിവൃദ്ധി പ്രാപിക്കുന്ന വിപണി , ആഗോള സാങ്കേതിക കേന്ദ്രം: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സിഇഒ മാര്‍

സിഇഒമാരുടെ വട്ടമേശ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

Janmabhumi Online by Janmabhumi Online
Sep 23, 2024, 12:59 pm IST
in India, World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിൽ സാങ്കേതികവിദ്യ വ്യവസായ പ്രമുഖരുമായി സംവദിച്ചു. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്കൂൾ ഓഫ് എൻജിനിയറിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വട്ടമേശ സമ്മേളനത്തിലായിരുന്നു ആശയവിനിമയം. നിർമിതബുദ്ധിയും ക്വാണ്ടവും; ജൈവസാങ്കേതികവിദ്യയും ജീവിതശാസ്ത്രവും; കമ്പ്യൂട്ടിങ്ങും ഐടിയും ആശയവിനിമയവും; സെമികണ്ടക്ടർ സാങ്കേതികവിദ്യ എന്നിവയിൽ സംവാദം ശ്രദ്ധ കേന്ദ്രീകരിച്ചു.

ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും സിഇഒമാർ പ്രധാനമന്ത്രിയുമായി ആഴത്തിൽ ചർച്ച ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയിലും മാനവവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അവർ പരാമർശിച്ചു.

സാങ്കേതിക രംഗത്തെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള എംഐടി സ്കൂൾ ഓഫ് എൻജിനിയറിങ്ങിന്റെയും ഡീനിന്റെയും ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കാതലാണ് സാങ്കേതികസഹകരണമെന്നും, നിർണായകവും വളന്നുവരുന്നതുമായ സാങ്കേതികവിദ്യകൾക്കായുള്ള സംരംഭം [ICET] പോലുള്ള ശ്രമങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ മൂന്നാം കാലയളവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണത്തിനും നവീകരണത്തിനുമായി ഇന്ത്യയുടെ വളർച്ചയുടെ ഗാഥ പ്രയോജനപ്പെടുത്താൻ അദ്ദേഹം കമ്പനികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തികവും സാങ്കേതികവുമായ വളർച്ചയിൽ നിന്നുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തിനുവേണ്ടി ഇന്ത്യയിൽ സഹ-വികസനം, സഹ-രൂപകൽപ്പന, സഹ-നിർമാണം എന്നിവ നടത്താൻ അവർക്കു കഴിയും. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനും സാങ്കേതിക നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം വ്യാവസായിക നേതാക്കൾക്ക് ഉറപ്പു നൽകി.

ഇന്ത്യയിൽ, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ ഉൽപ്പാദനം, സെമികണ്ടക്ടർ, ബയോടെക്, ഹരിത വികസനം എന്നിവയിൽ, സംഭവിക്കുന്ന സാമ്പത്തിക പരിവർത്തനം,  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയെ സെമികണ്ടക്ടർ നിർമണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ബയോടെക് ശക്തികേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ബയോ ഇ-3 നയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിർമിതബുദ്ധിയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, ധാർമികവും ഉത്തരവാദിത്വപൂർണവുമായ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കുമായി നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായി നിക്ഷേപം നടത്താനും സഹകരിക്കാനും സിഇഒമാർ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. നൂതനാശയ-സൗഹൃദ നയങ്ങളാലും അഭിവൃദ്ധി പ്രാപിക്കുന്ന വിപണി അവസരങ്ങളാലും നയിക്കപ്പെടുന്ന ആഗോള സാങ്കേതിക കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം, സാങ്കേതിക പ്രമുഖരിൽനിന്നു വളരെയധികം പ്രശംസ നേടി. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നത് ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കൂട്ടായ അവസരമായിരിക്കുമെന്നും അവർ വിലയിരുത്തി.

വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്നൊവേഷൻ ആൻഡ് സ്ട്രാറ്റജി ഓഫീസറും എംഐടി സ്കൂൾ ഓഫ് എൻജിനിയറിങ് ഡീനുമായ എംഐടി പ്രൊഫസർ അനന്ത ചന്ദ്രകാസൻ, സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിലും ആഗോള നന്മയ്‌ക്കായി അത് പ്രാപ്യമാക്കുന്നതിലും എംഐടിയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും പ്രധാനമന്ത്രിക്കും സിഇഒമാർക്കും നന്ദി പറയുകയും ചെയ്തു.

വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത സിഇഒമാരുടെ പട്ടിക:

1ആക്സഞ്ചർ, ജൂലി സ്വീറ്റ്,
2അഡോബ് ,ശാന്തനു നാരായൺ,
3എഎംഡി,  ലിസ സു,
4ബയോജൻ Inc., ക്രിസ് വീബാച്ചർ,
5ബ്രിസ്റ്റോൾ മിയേഴ്സ് സ്ക്വിബ്, ക്രിസ് ബോയണർ, സിഇഒ
6എലി ലില്ലി ആൻഡ് കമ്പനി, ഡേവിഡ് എ. റിക്‌സ്, സിഇഒ
7ഗൂഗിൾ, സുന്ദർ പിച്ചൈ, സിഇഒ
8എച്ച്പി Inc. ,എൻറിക് ലോറസ്, സിഇഒ & പ്രസിഡന്റ്
9ഐബിഎം, അരവിന്ദ് കൃഷ്ണ, സിഇഒ
10എൽഎഎം റിസർച്ച്, ടിം ആർച്ചർ, സിഇഒ
11മോഡേണ, ഡോ. നൗബർ അഫെയാൻ, ചെയർമാൻ
12വെറൈസൺ,ഹാൻസ് വെസ്റ്റ്ബെർഗ്, ചെയർമാൻ & സിഇഒ
13ഗ്ലോബൽ ഫൗണ്ടറീസ്,തോമസ് കാൾഫീൽഡ്, സിഇഒ
14NVIDIA ,ജെൻസൻ ഹുവാങ്, സ്ഥാപകൻ, പ്രസിഡന്റ് & സിഇഒ
15കിൻഡ്രിൽ, മാർട്ടിൻ ഷ്രോറ്റർ, സിഇഒ

Tags: Arvind KrishnaHans VestbergThomas CaulfieldSunder PitchaiAccentureShantanu Narayen
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഭാവിയിലെ എ.ഐ. വിപ്ലവം: ഇന്ത്യ, നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധർ

1998ല്‍  അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളായ ലാളി പേജും സെര്‍ഗി ബ്രിനും. 
ഇവരാണ് ഗൂഗിള്‍ സ്ഥാപിച്ചത്.
Business

ഇന്‍റര്‍നെറ്റ് ലോകം മാറ്റി മറിച്ച ഗൂഗിളിന് 25 വയസ്സ്

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies