ഗോവ: മയക്കുമരുന്ന് കൈവശം വച്ചതിന് ഉസ്ബെക്കിസ്ഥാൻ പൗരനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 21 ന് ബർദേസ്-ഗോവയിലെ സിൻക്വറിം ജെട്ടിക്ക് സമീപം നടത്തിയ റെയ്ഡിലാണ് ഉസ്ബെക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജുമേവ അമീറ എന്നയാളാണ് പിടിയിലായത്. കൊക്കെയ്ൻ ആണെന്ന് സംശയിക്കുന്ന 12.05 ഗ്രാം ഭാരമുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒന്നര ലക്ഷം രൂപ വരുമെന്ന് പോലീസ് പറഞ്ഞു.
1985ലെ എൻഡിപിഎസ് ആക്‌ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഗോവ പോലീസിന്റെ സംഘം മയക്കുമരുന്ന് മാഫിയകൾക്കായി കനത്ത തിരച്ചിലുകളാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: