ചെന്നൈ: തമിഴ്നാട്ടില്‍ ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് സീസിംഗ് രാജയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച ആന്ധ്രയിലെ കടപ്പയിൽല്നിന്നാണ് ഇയാള്‍ പിടിയിലായത്. ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചപ്പോള്‍ നീലങ്കരൈ എന്ന സ്ഥത്തുവെച്ച് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തെന്നുമാണ് പോലീസ് പറയുന്നത്.
പ്രതിയായ രാജ പോലീസിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ആയുധങ്ങൾ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് തിരിച്ചത്. ഇതിനിടയിൽ തോക്കെടുത്ത് പോലീസിന് നേരെ വെടിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ആത്മരക്ഷാർത്ഥം പ്രതിയെ വെടിവയ്ച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വയറിനും നെഞ്ചിലും വെടിയേറ്റ രാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രാജക്കെതിരെ 33 കേസുകളാണ് നിലവിലുള്ളത്.
ആംസ്ട്രോംഗ് കൊലക്കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം. ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്ട്രോംഗിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്.
ഒന്നരമാസം മുന്‍പ് ആംസ്ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജി കഴിഞ്ഞയാഴ്ചയാണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ആറ് കൊലപാതക കേസുകളും 17 കൊലപാതക ശ്രമങ്ങളുമടക്കം 58 കേസുകളിൽ പ്രതിയായിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ അഡ്വ. കെ. ആംസ്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എ. അരുൺ പുതിയ കമ്മിണറായി എത്തുന്നത്.
ജൂൺ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊലപാതകം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: