പാനിപ്പത്ത്(ഹരിയാന): എണ്‍പത് ഗോത്രങ്ങള്‍, എണ്‍പത് പൂജാരീതികള്‍, ഒരേ മൈതാനത്ത് ഹിന്ദു ഏകതയുടെ വിളംബരമായി അവര്‍ ഒത്തുചേര്‍ന്നു. വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്ത്തൃസമ്മേളനത്തിന്റെ ഭാഗമായാണ് പാനിപ്പത്തിലെ സമാല്‍ഖയില്‍ ഭാരതത്തിലെയും നേപ്പാളിലെയും എണ്‍പത് ജനജാതി വിഭാഗങ്ങള്‍ ഒരുമിച്ചത്. സമാല്‍ഖയിലെ സേവാ സാധനാകേന്ദ്രത്തില്‍ തയാറാക്കിയ എണ്‍പത് പൂജാമണ്ഡപങ്ങളിലായാണ് ഗോത്രവര്‍ഗ പൂജാരീതികള്‍ അവതരിപ്പിച്ചത്.
നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ സംസ്കൃതിയുടെ പ്രാചീന സവിശേഷതയുടെ അടയാളമാണിതെന്ന് ചടങ്ങുകളില്‍ പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. വൃക്ഷങ്ങളെ, സസ്യലതാദികളെ, നദികളെ, പര്വതങ്ങളെയൊക്കെ ഈശ്വരചൈതന്യമെന്ന് തിരിച്ചറിഞ്ഞ് ആരാധിച്ച ഭാരതത്തിന്റെ ദര്‍ശനമാണ് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്‍പത് പൂജാമണ്ഡപങ്ങളിലുമെത്തിയ സര്‍സംഘചാലക് ഗോത്രവര്ഗപൂജാരിമാരുമായി ആശയവിനിമയവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: