പാനിപ്പത്ത്(ഹരിയാന): ഭാരതീയ ജീവിതമൂല്യങ്ങളുടെ ആധാരം ആരണ്യ സംസ്കൃതിയാണെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്രസിങ്. സമാല്‍ഖയിലെ സേവാസാധനാ കേന്ദ്രത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്ത്തൃസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശാലമായ സനാതനസംസ്കൃതിയുടെ അടിസ്ഥാനമാണ് വനവാസി സമൂഹമെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു. ഗോത്രസമൂഹങ്ങളുടെ എല്ലാ ഉത്സവങ്ങലും ആരാധനാ സമ്പ്രദായങ്ങളും അതിന് അടിവരയിടുന്നതാണ്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച ബ്രിട്ടീഷുകാര്‍ ഗോത്രജനതയെ വേറിട്ട സമൂഹമായി അവതരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിയെ സംരക്ഷിക്കുകയാണ് വനവാസി സമൂഹം ചെയ്തത്. അതുകൊണ്ടുതന്നെ ഗോത്രജനതയുടെ നിലനില്പ് ഓരോ ഭാരതീയന്റെയും കടമയാണ്. നഗരവാസിയോ വനവാസിയോ ആകട്ടെ എല്ലാവരും ഭാരതവാസികളാണെന്ന മുദ്രാവാക്യമാണ് കല്യാണാശ്രമം മുന്നോട്ടുവയ്ക്കുന്നതെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു.
ജനജാതി വിഭാഗങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഝാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാന മേഖലയില്‍ ബംഗ്ലാദേശി കടന്നുകയറ്റം ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ പറഞ്ഞു. അവര്‍ വനഭുമി തട്ടിയെടുക്കുന്നു. ലാന്‍ഡ് ജിഹാദിന്റെയും ലൗജിഹാദിന്റെയും ഇരകളായി സന്താലി സമൂഹം മാറുന്നു. വനഭൂമിയെയും സഹോദരിമാരെയും സംരക്ഷിക്കാന്‍ കരുതലോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തനം എന്ന വിഷയത്തില്‍ നാഗാലാന്‍ഡിലെ ഡോ. തുംബൈ സെലിയാങ് സംസാരിച്ചു. ബസ്തറിലെ മാവോയിസ്റ്റ് വിഷയങ്ങള്‍ ഛത്തീസ്ഗഡ് സംഘടനാ സെക്രട്ടറി രാംനാഥ് പ്രതിനി
ധിസഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: