അമരാവതി: തിരുപ്പതി ലഡു വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വ്രണപ്പെടുത്തുന്ന തരത്തില്‍ മുഖ്യമന്ത്രി അധഃപതിച്ചു. ചന്ദ്രബാബു നായിഡുവിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രി പദവിയെ മാത്രമല്ല താഴ്ത്തിയത്, പൊതുജീവിതത്തെയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പവിത്രതയെയും ബാധിച്ചുവെന്നും ജഗന് കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: