മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പാര്‍ട്ണര്‍ഷിപ്പ് വ്യവസായങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഭൂമി, വാടകയിനം എന്നിവയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വ്യവസായപരമായ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യുവാക്കളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളില്‍ അലസത അനുഭവപ്പെടും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ചില പ്രവര്‍ത്തന വൈകല്യങ്ങള്‍ വന്നുപെട്ടാലും പണത്തിന് ബുദ്ധിമുട്ടനുഭവിക്കുകയില്ല. പട്ടാളം, പോലീസ് എന്നീ മേഖലകളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വസ്തു സംബന്ധമായ പഴയ കേസുകളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. ഫിനാന്‍സ് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ക്ക് റിപ്പേയര്‍ ആവശ്യമായി വരും. പലതരം ദുഷ്ടവിചാരങ്ങളും മനസ്സില്‍ കടന്നുകൂടിയെന്ന് വരും. ഉദ്യോഗത്തില്‍ പ്രൊമേഷന്‍ ലഭിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വീട് മോടിപിടിപ്പിക്കും. ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. സ്വയം ആര്‍ജിച്ച പണം തികച്ചും ഗൗരവം കണക്കിലെടുക്കാതെ ചെലവഴിക്കും. സ്വത്ത് ഭാഗിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. പലപ്പോഴും അകാരണമായി ദേഷ്യപ്പെടാന്‍ പ്രവണതയുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ജോലിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പ്രധാനരേഖകളിലും മറ്റും ഒപ്പു വയ്‌ക്കേണ്ടതായി വരും. അവനവന്റെ പ്രവര്‍ത്തനങ്ങള്‍ അവനവനു തന്നെ ദോഷകരമായി ബാധിക്കും. വസ്ത്രങ്ങളും ആഡംബര വസ്തുക്കളും സമ്മാനങ്ങളായി കിട്ടിയെന്ന് വരും. സ്വന്തമായി വാഹനം വാങ്ങുവാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശസ്തി പത്രങ്ങളോ കിട്ടാനിടയുണ്ട്. ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ വന്നുചേരും. പദവിയും അന്തസ്സും ഉയരും. ക്ഷേത്രസംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസ്വാധീനം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കും. യാത്രയില്‍ വിചാരിച്ച ഗുണം ലഭിക്കുകയില്ല. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവിജയമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പുതിയ സംരംഭങ്ങള്‍ക്കുള്ള പരിശ്രമം വിജയിക്കും. വിവാഹാലോചനകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. ആരോഗ്യസ്ഥിതി മോശമാകും. കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭൂമി സംബന്ധിച്ച് ചില്ലറ നിയമ പ്രശ്‌നങ്ങള്‍ വന്നുചേരും. ബിസിനസ്സില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കേണ്ടിവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയന്വേഷിച്ച് പുതിയ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കും. ഉന്നതസ്ഥാനത്ത് നില്‍ക്കുന്നവരുമായി ബന്ധപ്പെടാനവസരമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പല സ്വപ്‌നപദ്ധതികളും നടപ്പാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടും. പൂര്‍വ്വിക സ്വത്ത് എപ്രകാരം തനിക്ക് പ്രയോജനകരമാകും എന്ന് ചിന്തിച്ച് തുടങ്ങും. മുഖംനോക്കാതെയുള്ള അഭിപ്രായ പ്രകടനം ശത്രുവര്‍ധനവിന് കാരണമായേക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഗവണ്‍മെന്റ് തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വീട്, വാഹനം എന്നിവ കൈവശം വന്നുചേരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അഭിവൃദ്ധിപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. പണ ചെലവ് അനിയന്ത്രിതമാകും. കര്‍മ്മരംഗത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയോ പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടി വരികയോ ചെയ്യും. വിനോദയാത്രകള്‍ക്കോ തീര്‍ത്ഥയാത്രകള്‍ക്കോ വേണ്ടിയുള്ള ശ്രമം വിജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: