മുംബൈ: മോദിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ഗാനം സമര്‍പ്പിച്ച് ബോളിവുഡ് ഗായകന് ശങ്കര്‍ മഹാദേവന്. ഗായിക ലതാ മങ്കേഷ്കറുടെ സഹോദരന് ഹൃദയനാഥ് മങ്കേഷ്കര്‍ ആണ് ‘വിശ്വശാന്തി ദൂത്- വസുധൈവകുടുംബകം’ എന്ന ഗാനം സമര്‍പ്പിച്ചത്.
“വിശ്വശാന്തിയുടെ ദൂതന് വന്നൂ….വിശ്വം ഒരു കുടുംബമാണ്…മുഴുവന്‍ ലോകത്തിന്റെ കാര്യങ്ങള്‍ നോക്കുന്നവന് ഇവനാണ്…” എന്നര്‍ത്ഥം വരുന്ന ഗാനം മോദിയുടെ 74ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ഉദ്ഘാടനച്ചടങ്ങില്‍ ശങ്കര്‍ മഹാദേവന് ഈ വരികള്‍ പാടി.
സംഗീത സംവിധായകന് ഹൃദയനാഥ് മങ്കേഷ്കറും മോദിയെ അഭിനന്ദിച്ചു. “എല്ലാവര്ക്കും അഭയം നല്കുന്ന, ഭൂതകാലത്തെയും ഭാവികാലത്തെയും സുസ്ഥിരമാക്കുന്ന, അതേ സമയം വര്‍ത്തമാനകാലത്തിനൊപ്പം നടക്കുന്ന ആള് യോഗിയും മനസാ സമ്പന്നനുമാണ്. അതാണ് മോദിജി”-ഹൃദയനാഥ് മങ്കേഷ്കര്‍ പറഞ്ഞു.
“കഴിഞ്ഞ 10 വര്‍ഷമായി മോദിജി മുന്നോട്ട് പോകുന്നു. അടുത്ത 20-30 വര്‍ഷവും മോദിജി മുന്നോട്ട് പോകും. അദ്ദേഹം നടത്തിയ കര്‍മ്മങ്ങളുടെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.ശിവജി മഹാരാജിന്റെ സ്വപ്നങ്ങള്‍ക്കൊത്ത് ചുവടുവെയ്ക്കുന്ന നേതാവാണ് മോദിജി”. – ഹൃദയനാഥ് മങ്കേഷ്കര്‍ പറഞ്ഞു.
ദീപക് വെയ്സ് ആണ് ഗാനരചന. മോദിയുടെ ഇത്രയും വര്‍ഷത്തെ നേട്ടങ്ങള്‍ പാട്ടില്‍ നിരത്തിക്കൊണ്ട് സൃഷ്ടിച്ച ഗാനം നന്നായെന്ന് നടന് മധുര് ഭണ്ഡാര്‍കര്‍ പറഞ്ഞു. ബിജെപി നേതാവ് ആശിഷ് ഷെലാര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗായകന് സുരേഷ് വാഡ് കര് ആശംസ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: