ന്യൂഡല്‍ഹി: പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയില്‍ ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളാര്‍ പാനലുകള്‍ക്കും സബ്‌സിഡി ലഭിക്കുമെന്നും ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. സബ്‌സിഡിക്കായി സോളാര്‍ പ്ലാന്റിന്‌റെ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഉടമയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. സോളാര്‍ പ്ലാന്റിനേക്കാള്‍ ഉയര്‍ന്നശേഷിയുള്ള സോളാര്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുകയുമാവാം. ഉയര്‍ന്ന ശേഷിയുള്ള ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുന്നത് ഭാവിയിലേക്കും പ്രയോജനപ്പെടും. പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുമ്പോള്‍ മാറ്റേണ്ടി വരില്ലെന്നതാണ് ഗുണം. ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ക്കും വിലക്കില്ല.
ഉടമ പ്ലാന്റിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോ ആവശ്യപ്പെടുന്നതും ബാറ്ററി സ്റ്റോറേജ് ഉള്ള സോളാര്‍ പാന്റുകള്‍ക്ക് സബ്‌സിഡി ലഭിക്കില്ലെന്ന പ്രചാരണവും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ വിശദീകരണം. നിലവിലുള്ള ചട്ടങ്ങളില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: