മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശകര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ.പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് പ്രതികരണവുമായി പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തു വന്നത്.പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും എ ഡി ജി പി എം ആര് അജിത്കുമാറും എഴുതിക്കൊടുക്കുന്നതാണ് മുഖ്യമന്ത്രി പറയുന്നത്. പി ശശി സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നുണ്ടെന്ന് ആരോപണവും അന്‍വര്‍ ഉന്നയിച്ചു.
സുജിത്ത് ദാസിന്റെ ഫോണ്‍ ചോര്‍ത്തിയത് ചെറ്റത്തരമാണെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി.എന്നാല്‍ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു.മുഴുവന്‍ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടില്ലെന്നും അതുകൂടി പുറത്തുവിട്ടാല്‍ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകുമെന്നും അന്‍വര്‍ പറഞ്ഞു.
തെറ്റിധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്നും അന്‍വര്‍ പറഞ്ഞു.ഏതായാലും താന്‍ തെറ്റിദ്ധാരണ മാറ്റാനായി ശ്രമിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
പത്താം ക്ലാസ് പാസാകാത്ത എഴുതാനറിയാത്ത പൊലീസുകാരും കേരളത്തിലില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ് തന്റെ പോരാട്ടം. തന്റെ ആരോപണത്തില്‍ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
അതേസമയം മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
തന്റെ പശ്ചാത്തലം ഇടതുപക്ഷത്തിന്റേതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. താന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇ എം എസ് കോണ്ഗ്രസുകാരനായിരുന്നില്ലെയെന്നും അന്‍വര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: