തിരുവനന്തപുരം: ഇന്ന് രാവിലെ നടന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം എഡിജിപിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍. ആരോപണങ്ങളുടെ പേരില്‍ എം.ആര് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുശേഷമാണ് പി വി അന്‍വര്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ:
35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ അത് മറിച്ച് വില്‍ക്കുക.!!
ഇത്തരം ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിസ്ഥാനത്തിനൊപ്പം,സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത് കുമാര്‍ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത് കുമാര്‍ സാര്‍ സിന്ദാബാദ്..
എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപിക്ക് നല്കിയ പരാതിയുടെ കോപ്പിയും കുറിപ്പിനൊപ്പം കൊടുത്തിട്ടുണ്ട്.
രാവിലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ രൂക്ഷമായ പ്രതികരണമാണ് അന്‍വറിനെതിരെ നടത്തിയത്. ഒരു ഇടതുപക്ഷ ഇടതുപക്ഷ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനമല്ല പി. വി അന്‍വറിന്റേത്. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അന്‍വര്‍ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാര്‍ട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: