മുംബൈ ; വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോഹ്ലിയും. ബിസിസിഐ പങ്കുവച്ച വിഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ആത്മീയ അനുഭവങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ന്യൂസിലൻഡ് പര്യടനത്തിനിടെ ഹനുമാൻ ചാലിസ ജപിച്ചതിനെ പറ്റി ഗൗതം ഗംഭീർ പറഞ്ഞപ്പോൾ ശിവനാമം ജപിച്ച കാര്യമാണ് കോഹ്ലി പറഞ്ഞത്.
2009-ൽ ഇന്ത്യൻ ടീം ന്യൂസിലൻഡിൽ പര്യടനം നടത്തി, അവിടെ ഇരു ടീമുകളും തമ്മിൽ 3 ടെസ്റ്റുകളും 5 ഏകദിനങ്ങളും കളിച്ചു. ബാറ്റ് ചെയ്യുമ്പോൾ താൻ ഹനുമാൻ ചാലിസ ചൊല്ലാറുണ്ടായിരുന്നുവെന്നും ആ പര്യടനം അനുസ്മരിച്ച് ഗൗതം ഗംഭീര് പറഞ്ഞു. ഇടവേളകളിൽ പോലും ഹനുമാൻ ചാലിസ കേൾക്കുന്നത് ആവേശം നൽകുമെന്നും ഗംഭീർ പറഞ്ഞു.
2009 ലെ ഇന്ത്യ vs ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗംഭീറായിരുന്നു. 2014-15 ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓരോ പന്തും നേരിടുന്നതിന് മുമ്പും ‘ഓം നമ ശിവായ്’ ജപിച്ചിരുന്നു വെന്നും. അത് മനസിനെ ശാന്തമാക്കുയും ഏകാഗ്രത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: