മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വീടായ ആൻ്റിലിയയും വഖഫ് ഭൂമിയിലാണെന്ന് നിർമ്മിച്ചതാണെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് . വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകൾ ഉന്നയിച്ചതിനൊപ്പമാണ് സക്കിർ നായിക്കിന്റെ പുതിയ വാദം.
വഖഫ് ഭേദഗതി ബിൽ നിരസിക്കാൻ മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ സാക്കിർ നായിക് പുറത്തുവിട്ടു. മുസ്ലീങ്ങൾ തങ്ങളുടെ പ്രതിഷേധം പാർലമെൻ്ററി കമ്മിറ്റിയിൽ രേഖപ്പെടുത്തണം. ഈ ഭേദഗതി ബില്ലിലൂടെ മോദി സർക്കാർ വഖഫ് ബോർഡിന്റെ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് . ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂമിയാണ് വഖഫ് ബോർഡിനുള്ളത്. വഖഫ് സ്വകാര്യ സ്വത്താണെന്നും പൊതു ഭൂമിയല്ലെന്നും സക്കിർ പറഞ്ഞു
മാത്രമല്ല ലോകത്തിലെ ഏറ്റവും ചെലവേറിയ വീടായി കണക്കാക്കപ്പെടുന്ന മുകേഷ് അംബാനിയുടെ 27 നിലകളുള്ള വീട് വഖഫ് ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത്..ഒരു മുസ്ലീം ആവണം ഈ ഭൂമി നൽകിയത് . പക്ഷേ ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് സക്കിർ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക